യുഡിഎഫിന്റേതല്ല, ലീഗിന്റെ വിജയം: കെ എം മാണി

യുഡിഎഫിന്റേതല്ല, ലീഗിന്റെ വിജയം: കെ എം മാണി

കോട്ടയം: മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ വിജയം യുഡിഎഫിന്റേതല്ലെന്നു കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി. മുസ്‌ലിം ലീഗിന് മാത്രം അവകാശപ്പെട്ട വിജയമാണിത്. ലീഗിന് ജനങ്ങളിലും സമുദായത്തിലുമുള്ള വര്‍ധിച്ച വിശ്വാസമാണു തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നതെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു. പാലായില്‍ കേരള കോണ്‍ഗ്രസിനെയും പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിനെയും പോലെ മലപ്പുറത്ത് ലീഗിനെ മാറ്റിനിര്‍ത്താനാവില്ലെന്നും മാണി പറഞ്ഞു.

Comments

comments

Categories: Politics

Related Articles