ഗാലക്‌സി എസ്8 ഏപ്രില്‍19 മുതല്‍ ഇന്ത്യന്‍ വിപണിയില്‍

ഗാലക്‌സി എസ്8 ഏപ്രില്‍19 മുതല്‍ ഇന്ത്യന്‍ വിപണിയില്‍

ന്യൂഡെല്‍ഹി: സാംസംഗ് തങ്ങളുടെ ഫഌഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ സാംസംഗ് എസ്8 ഏപ്രില്‍19 ന്‌ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 5.9 ഇഞ്ച് സ്‌ക്രീന്‍ വലുപ്പമുള്ള എസ്8 6.2 ഇഞ്ച് സ്‌ക്രീന്‍ വലുപ്പമുള്ള എസ് 8 പ്ലസ് എന്നീ രണ്ടു വേരിയന്റുകളിലാണ് ഈ മോഡല്‍ ലഭ്യമാകുക. യുഎസ്, ദക്ഷിണ കൊറിയ മാര്‍ക്കറ്റുകളിലായി മൂന്നാഴ്ച മുമ്പാണ് സാംസംഗ് എസ് 8 എത്തിയത്. യുഎസിലെ ലോഞ്ചിംഗ് ചടങ്ങിനിടെ ബിക്‌സ്‌ബൈ എന്ന പേരിലുള്ള ഒരു വോയ്‌സ് അസിസ്റ്റന്റും സാംസംഗ് പുറത്തിറക്കിയിരുന്നു. ആപ്പിളിന്റെ സിരി, ഗൂഗിള്‍സ് അസിസ്റ്റന്റ് എന്നിവയ്ക്ക് ശക്തമായ വെല്ലുവിളിയാണ് ബിക്‌സ്‌ബൈ ഉയര്‍ത്തുന്നത്.

കര്‍വ്ഡ് എഡ്ജ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേയോടു കൂടിയ സാംസംഗ് എസ് 8ന് 12എംപി ബാക്ക് ക്യാമറയാണ് ഉള്ളത്. മള്‍ട്ടി ഫ്രെയിം പ്രൊസസിംഗ് ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ എന്നീ സവിശേഷതകളുമുണ്ട്. 8 എംപി ഓട്ടോ ഫോക്കസ് ഫ്രണ്ട് ക്യാമറയാണുള്ളത്. ഐപി6 റേറ്റിംഗ് ലഭിച്ചിട്ടുള്ള ഈ ഡിവൈസിന്റെ ഡിസ്‌പ്ലേക്ക് വെള്ളത്തില്‍ നിന്നും പൊടിപടലങ്ങളില്‍ നിന്നും രക്ഷ നേടാനാകും. സുരക്ഷ ഉറപ്പാക്കാനായി ഐറിസ് സ്‌കാനര്‍, ഫേസ് റെക്കഗ്നേഷന്‍, ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ എന്നീ സംവിധാനങ്ങളും ചേര്‍ത്തിട്ടുണ്ട്.

ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 835 ഒക്റ്റകോര്‍ പ്രൊസസറിലാണ് ഇരു വേരിയന്റുകളും പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയ്ഡ് 7.0 ന്യൂഗട്ടാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. എസ്8ന് 3000എംഎഎച്ച് ബാറ്ററിയുള്ളപ്പോള്‍ എസ്8 പ്ലസിന് 3500 എംഎച്ച് ബാറ്ററിയാണുള്ളത്. 4 ജിബി റാമാണ് ഇരു വേരിയന്റുകള്‍ക്കുമുള്ളത്. ഗാലക്‌സി എസ്8ന് 46000നു മുകളിലും എസ്8 പ്ലസിന് 54,000ന് അടുത്തും വിലയാകും ഇന്ത്യന്‍ വിപണിയില്‍ ഉണ്ടാകുകയെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: Top Stories, Trending

Related Articles