ബിരുദ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് നിര്‍ബന്ധമാക്കരുത്: മനേക ഗാന്ധി

ബിരുദ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് നിര്‍ബന്ധമാക്കരുത്: മനേക ഗാന്ധി

ന്യൂഡെല്‍ഹി: ബിരുദ സര്‍ട്ടിഫിക്കറ്റില്‍ വിദ്യാര്‍ത്ഥികളുടെ അച്ഛന്റെ പേര് രേഖപ്പെടുത്തുന്നത് നിര്‍ബന്ധമാക്കരുതെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറിനു കത്തയച്ചു. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ടും ഇതിനു സമാനമായ നിര്‍ദേശം നേരത്തെ മനേക ഗാന്ധി മുന്നോട്ടുവച്ചിരുന്നു.

കുട്ടിയുടെ അച്ഛന്റെ പേര് രേഖപ്പെടുത്താത്ത കാരണത്താല്‍ തങ്ങളുടെ മക്കളുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാന്‍ സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി തനിച്ച് ജീവിക്കുന്നതും വിവാഹമോചനം നേടിയതുമായ നിരവധി സ്ത്രീകള്‍ തന്നെ സമീപിച്ചിട്ടുണ്ടെന്നും മനേക ചൂണ്ടിക്കാട്ടി. വിഷയത്തിന്റെ വൈകാരിക തലം അടിസ്ഥാനമാക്കിയായിരിക്കണം നിയമങ്ങള്‍ എന്നും വിവാഹപരാജയങ്ങളിലെ യഥാര്‍ത്ഥ്യം ഉള്‍കൊണ്ട് നിയമത്തില്‍ മാറ്റം വരുത്തണമെന്നും മനേക ഗാന്ധി കത്തില്‍ വിശദീകരിച്ചു.

പാസ്‌പോര്‍ട്ട് വിഷയത്തില്‍ ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജിനും മനേകാ ഗാന്ധി കത്തയച്ചിരുന്നു. ജനിച്ചയുടന്‍ അച്ഛന്‍ ഉപേക്ഷിച്ച ഒരു കുട്ടിക്ക് അച്ഛന്റെ പേര് രേഖപ്പെടുത്താത്ത കാരണംകൊണ്ട് പാസ്‌പോര്‍ട്ട് നിഷേധിച്ചതിനെതിരെ അമ്മ സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നായിരുന്നു അത്.

Comments

comments

Categories: Education, Top Stories

Related Articles