യുണൈറ്റഡ് എയര്‍ലൈന്‍സ് വീണ്ടും വിവാദത്തില്‍

യുണൈറ്റഡ് എയര്‍ലൈന്‍സ് വീണ്ടും വിവാദത്തില്‍

ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസം യാത്രക്കാരനെ വിമാനത്തില്‍നിന്നും വലിച്ചിഴച്ച് പുറത്താക്കിയ സംഭവത്തില്‍ വിവാദത്തിലായ യുണൈറ്റഡ് എയര്‍ലൈന്‍സ് വീണ്ടും വിവാദത്തില്‍. കോസ്റ്റാറിക്കയിലേക്കു വിവാഹത്തിനായി പോവുകയായിരുന്ന കമിതാക്കളെ സീറ്റ് മാറിയിരുന്നതിന്റെ പേരിലാണു വിമാന ജീവനക്കാര്‍ പുറത്താക്കിയത്.

ടെക്‌സാസിലെ ഹൂസ്റ്റണില്‍നിന്നും കോസ്റ്റാറിക്കയിലേക്ക് യാത്ര ചെയ്യാനിരുന്ന മൈക്കല്‍ ഹോലിനെയും പ്രതിശ്രുത വധു ആബര്‍ മാക്‌സ്വെലിനെയുമാണു യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്നും പുറത്താക്കിയത്. കമിതാക്കള്‍ വിമാനത്തില്‍ ക്ലാസ് മാറിയിരുന്നതിനാലാണ് ജീവനക്കാര്‍ ഇവരെ പുറത്താക്കിയതെന്നാണ് വിശദീകരണം.

Comments

comments

Categories: World

Related Articles