Archive
നുമലിഗഡ് റിഫൈനറി വിപുലീകരണത്തിന് ധാരണാപത്രം ഒപ്പിട്ടു
പ്രത്യക്ഷമായും പരോക്ഷമായും നിരവധി തൊഴിലവസരങ്ങള്‍ക്കും ഒഡീഷയില്‍ 1,000 കോടി രൂപയുടെ നിക്ഷേപത്തിനും വഴിയൊരുക്കും ദിസ്പൂര്‍: അസമിലെ നുമലിഗഡ് റിഫൈനറിയുടെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്, അസം ധനകാര്യ മന്ത്രി
എല്‍ആന്‍ഡ്ടി യൂണിറ്റിന് 2,694 കോടിയുടെ കരാര്‍
ജല സംസ്കരണ, മലിനജലശുദ്ധീകരണ വിഭാഗമാണ് ഏറ്റവും കൂടുതല്‍ നേട്ടം കൊയ്തത് ന്യൂഡെല്‍ഹി: ലാര്സണ് ആന്‍ഡ് ടൗബ്രോ(എല്‍ആന്‍ഡ്ടി)യുടെ നിര്‍മാണ വിഭാഗം വിവിധ ബിസിനസുകളില്‍ നിന്നായി 2,694 കോടി രൂപയുടെ കരാര്‍ നേടിയെടുത്തു. കമ്പനിയുടെ ജല സംസ്കരണ, മലിനജലശുദ്ധീകരണ വിഭാഗമാണ് ഏറ്റവും കൂടുതല്‍ നേട്ടം കൊയ്തത്.
യുഡിഎഫിന്റേതല്ല, ലീഗിന്റെ വിജയം: കെ എം മാണി
കോട്ടയം: മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ വിജയം യുഡിഎഫിന്റേതല്ലെന്നു കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ എം മാണി. മുസ്ലിം ലീഗിന് മാത്രം അവകാശപ്പെട്ട വിജയമാണിത്. ലീഗിന് ജനങ്ങളിലും സമുദായത്തിലുമുള്ള വര്‍ധിച്ച വിശ്വാസമാണു തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നതെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു. പാലായില്‍ കേരള
ജാഗ്വാറിന്റെ വില്‍പ്പന ഉയര്‍ന്നു
മാര്‍ച്ചില്‍ മാത്രം 21 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിച്ചു മുംബൈ: ബഹുരാഷ്ട്ര വാഹനനിര്‍മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ (ജെഎല്‍ആര്‍) റീട്ടെയ്ല്‍ വില്‍പ്പനയില്‍ കാര്യമായ വര്‍ധന. മുന്‍ വര്‍ഷത്തെ സമാന കാലയളവുമായി തട്ടിക്കുമ്പോള്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജെഎല്‍ആറിന്റെ വില്‍പ്പന 21 ശതമാനം വളര്‍ച്ച
യുണൈറ്റഡ് എയര്‍ലൈന്‍സ് വീണ്ടും വിവാദത്തില്‍
ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസം യാത്രക്കാരനെ വിമാനത്തില്‍നിന്നും വലിച്ചിഴച്ച് പുറത്താക്കിയ സംഭവത്തില്‍ വിവാദത്തിലായ യുണൈറ്റഡ് എയര്‍ലൈന്‍സ് വീണ്ടും വിവാദത്തില്‍. കോസ്റ്റാറിക്കയിലേക്കു വിവാഹത്തിനായി പോവുകയായിരുന്ന കമിതാക്കളെ സീറ്റ് മാറിയിരുന്നതിന്റെ പേരിലാണു വിമാന ജീവനക്കാര്‍ പുറത്താക്കിയത്. ടെക്സാസിലെ ഹൂസ്റ്റണില്‍നിന്നും കോസ്റ്റാറിക്കയിലേക്ക് യാത്ര ചെയ്യാനിരുന്ന മൈക്കല്‍ ഹോലിനെയും
ഐഡിയ പേമെന്റ്സ് ബാങ്ക് ജൂണില്‍
ടെലികോം സേവനത്തിനു കീഴില്‍ നിലവില്‍ 20 കോടി ഉപഭോക്തൃ അടിത്തറയുണ്ട് ഐഡിയയ്ക്ക് മുംബൈ: പേമെന്റ്സ് ബാങ്ക് പ്രവര്‍ത്തനം ജൂണില്‍ തുടങ്ങുമെന്ന് ഐഡിയ സെല്ലുലാര്‍. രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയായ ഐഡിയ അടുത്തിടെയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ)യില്‍ നിന്ന് പേമെന്റ്സ്
സൗദിയില്‍ വനിത ഡ്രൈവര്‍മാര്‍ക്ക് പിന്തുണ വര്‍ധിക്കുന്നു
സ്ത്രീകള്‍ വാഹനം ഓടിക്കുന്നത് തടയുന്നതിനുള്ള നിയമങ്ങളൊന്നും നിലവിലില്ലെന്ന് ഷൗര കൗണ്‍സില്‍ അംഗം റിയാദ്: സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുവദിക്കുന്നതിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്. സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിനെ പിന്തുണച്ചുകൊണ്ട് ഷൗര കൗണ്‍സില്‍ അംഗം രംഗത്തെത്തിയതിനു പിന്നാലെയാണ് പിന്തുണക്കുന്നവരുടെ എണ്ണത്തില്‍