വോള്‍വോയ്ക്ക് പത്ത് ശതമാനം വളര്‍ച്ച

വോള്‍വോയ്ക്ക് പത്ത് ശതമാനം വളര്‍ച്ച

ഈ വര്‍ഷം 2,000 കാറുകള്‍ വില്‍ക്കും

ന്യൂ ഡെല്‍ഹി : വോള്‍വോ 2016 ല്‍ ഇന്ത്യയില്‍ 1,600 കാറുകള്‍ വിറ്റു. മുന്‍ വര്‍ഷത്തേക്കാള്‍ പത്ത് ശതമാനമാണ് വളര്‍ച്ച. ജനപ്രിയ എസ്‌യുവിയായ XC90 യാണ് വില്‍പ്പന വളര്‍ച്ച കൈവരിക്കാന്‍ വോള്‍വോ ഓട്ടോ ഇന്ത്യയെ സഹായിച്ചത്. 2016 ല്‍ 750 ലധികം തഇ90 എസ്‌യുവിയാണ് വിറ്റുപോയത്. XC90 T8 എന്ന പ്ലഗ്-ഇന്‍-ഹൈബ്രിഡ് മോഡല്‍ വോള്‍വോ കഴിഞ്ഞ സെപ്റ്റംബറില്‍ പുറത്തിറക്കിയിരുന്നു. പ്ലഗ്-ഇന്‍-ഹൈബ്രിഡ് മോഡല്‍ അവതരിപ്പിക്കുന്ന ആദ്യ കമ്പനി കൂടിയാണ് വോള്‍വോ.

2007 ല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ച സ്വീഡിഷ് വാഹന നിര്‍മ്മാതാക്കള്‍ നിലവില്‍ നാല് പ്രീമിയം വാഹനങ്ങളാണ് ഇവിടെ വില്‍ക്കുന്നത്. ഈ വാഹനങ്ങളെല്ലാം ഇന്ത്യയിലേക്ക് പൂര്‍ണ്ണമായും ഇറക്കുമതി ചെയ്യുകയാണ്.

XC90 എസ്‌യുവി, S80 എന്നിവ വോള്‍വോയുടെ സ്വീഡനിലെ നിര്‍മ്മാണശാലയില്‍നിന്ന് ഇറക്കുമതി ചെയ്യുമ്പോള്‍ XC60, S60 സെഡാന്‍ കാറുകള്‍ ബെല്‍ജിയത്തിലെ നിര്‍മ്മാണശാലയില്‍നിന്നാണ് ഇന്ത്യയിലെത്തിക്കുന്നത്. ഇന്ത്യയില്‍ കമ്പനിക്ക് 16 ഡീലര്‍ഷിപ്പുകളാണുള്ളത്.

ആഗോളതലത്തില്‍ നൂറിലധികം രാജ്യങ്ങളിലാണ് വോള്‍വോ തങ്ങളുടെ വാഹനങ്ങള്‍ വില്‍ക്കുന്നത്. 2020 ഓടെ എട്ട് ലക്ഷം കാറുകള്‍ വില്‍ക്കുകയാണ് ലക്ഷ്യം. 2017 കലണ്ടര്‍ വര്‍ഷം ഇന്ത്യയില്‍ രണ്ടായിരം കാറുകള്‍ വില്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്.

S60 പോള്‍സ്റ്റാര്‍ എന്ന പെര്‍ഫോമന്‍സ് സെഡാന്‍ വോള്‍വോ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. 52.5 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില. ഔഡി S6, മെഴ്‌സിഡസ്-ബെന്‍സിന്റെ C43 AMG, CLA 45 AMG എന്നിവയോടാണ് S60 പോള്‍സ്റ്റാര്‍ ഏറ്റുമുട്ടുന്നത്. പുത്തന്‍ തലമുറ വോള്‍വോ XC60 ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും. ഇക്കഴിഞ്ഞ ജനീവ മോട്ടോര്‍ ഷോയിലാണ് കാര്‍ അനാവരണം ചെയ്തത്.

Comments

comments

Categories: Auto, Business & Economy