റിന്യു പവര്‍ തെലങ്കാനയില്‍ 143 മെഗാ വാട്ടിന്റെ സൗരോര്‍ജ ഫാം കമ്മീഷന്‍ ചെയ്തു

റിന്യു പവര്‍ തെലങ്കാനയില്‍ 143 മെഗാ വാട്ടിന്റെ സൗരോര്‍ജ ഫാം കമ്മീഷന്‍ ചെയ്തു

നിസാമബാദ്: തെലങ്കാനയിലെ നിസാമബാദ് ജില്ലയില്‍ തങ്ങളുടെ 143 മെഗാ വാട്ടിന്റെ സൗരോര്‍ജ ഫാം കമ്മീഷന്‍ ചെയ്തതായി റിന്യു പവര്‍ വെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. പുനഃസ്ഥാപിത ഊര്‍ജ ഉല്‍പ്പാദന രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് റിന്യു പവര്‍. തെലങ്കാന ഊര്‍ജ വകുപ്പ് മന്ത്രി ജി ജഗദീഷ് റെഡ്ഡി സൗരോര്‍ജ ഫാമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതായും റിന്യു പവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

വ്യാവസായിക രംഗത്തിനും ജനങ്ങള്‍ക്കും മികച്ച ഗുണമേന്മയുള്ള ഊര്‍ജം ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഉദ്ഘാടന ചടങ്ങില്‍ ജഗദീഷ് റെഡ്ഡി പറഞ്ഞു. അടുത്ത കുറച്ച് മാസത്തിനുള്ളില്‍ തെലങ്കാനയില്‍ കമ്പനി 510 മെഗാ വാട്ടിന്റെ സൗരോര്‍ജ പദ്ധതികള്‍ വികസിപ്പിക്കുമെന്നും ഇതോടെ സംസ്ഥാനത്ത് കമ്പനിയുടെ മൊത്തം നിക്ഷേപം 3,700 കോടി കടക്കുമെന്നും റിന്യു പവര്‍ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ സുമന്ത് സിന്‍ഹ അറിയിച്ചു.

തെലങ്കാനയിലെ ഏറ്റവും വലിയ സൗരോര്‍ജ ഫാം ആണ് നിസാമബാദിലെ ഡിച്ച്പ്പള്ളിയില്‍ കമ്മീഷന്‍ ചെയ്തിട്ടുള്ളത്. ട്രാക്കര്‍ ടെ്‌നോളജി ഉപയോഗിച്ചുള്ള ആദ്യ വന്‍കിട പ്രൊജക്റ്റ് കൂടിയാണിത്. ഈ പദ്ധതിയിലുടെ തങ്ങളുടെ ഊര്‍ജ ഉല്‍പ്പാദനം 15 മുതല്‍ 20 ശതമാനം വരെ വര്‍ധിപ്പിക്കാനാകുമെന്നാണ് കമ്പനിയുടെ അവകാശ വാദം. പ്രതീക്ഷിച്ചതിലും മൂന്ന് മാസം മുന്‍പ് 15 മാസം കൊണ്ട് ഫാം കമ്മീഷന്‍ ചെയ്യാന്‍ സാധിച്ചതായും റിന്യു പവര്‍ അറിയിച്ചു.

Comments

comments

Categories: Business & Economy