ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം പരാജയം

ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം പരാജയം

സിയോള്‍: അമേരിക്കയെ വെല്ലുവിളിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഉത്തര കൊറിയ ശനിയാഴ്ച്ച വമ്പന്‍ സൈനിക പരേഡ് നടത്തിയത്. എന്നാല്‍ ഇതിനു തൊട്ടുപിന്നാലെ നടത്തിയ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടതായാണ് യുഎസ് ഭാഷ്യം. അമേരിക്കയുടെ ഭീഷണിക്ക് മുന്നില്‍ ഒരു കാരണവശാലും മുട്ടുമടക്കില്ലെന്നാണ് പ്രകോപനങ്ങളിലൂടെ ഉത്തര കൊറിയ വ്യക്തമാക്കുന്നത്.

ഞായറാഴ്ച്ച പുലര്‍ച്ചെയാണ് കിഴക്കന്‍ തീരത്തു നിന്ന് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയത്. എന്നാല്‍ ഏതു തരത്തിലുള്ളതോ, എന്ത് ലക്ഷ്യം വെച്ചുള്ളതോ ആണ് മിസൈല്‍ എന്നത് വെളിവായിട്ടില്ല. മിസൈല്‍ പരീക്ഷണം പരാജയമാണെന്നാണ് അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും നിലപാട്. ലോഞ്ച് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം മിസൈല്‍ പൊട്ടിത്തെറിച്ചതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആണവ പരീക്ഷണം അവസാനപ്പിക്കണമെന്ന അമേരിക്കയുടെ ആവശ്യത്തിന് ഉത്തര കൊറിയ യാതൊരുവിധ വിലയും കൊടുക്കില്ലെന്നാണ് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. ഉത്തര കൊറിയയും അമേരിക്കയും തമ്മില്‍ യുദ്ധം ഉണ്ടാകുമോ എന്ന ആശങ്കകളും നിലനില്‍ക്കുകയാണ്.

Comments

comments

Categories: Top Stories