പുതിയ ഹ്യുണ്ടായ് വെര്‍ണ ഈ വര്‍ഷമെത്തും

പുതിയ ഹ്യുണ്ടായ് വെര്‍ണ ഈ വര്‍ഷമെത്തും
ഫഌയിഡിക് സ്‌കള്‍പ്ച്ചര്‍ 2.0 അടിസ്ഥാനമാക്കിയാണ് രൂപകല്‍പ്പന

ന്യൂ ഡെല്‍ഹി : 2017 വെര്‍ണ ഈ വര്‍ഷം പകുതിയോടെ ഹ്യുണ്ടായ് ഇന്ത്യയില്‍ പുറത്തിറക്കും. ഫഌയിഡിക് സ്‌കള്‍പ്ച്ചര്‍ 2.0 അടിസ്ഥാനമാക്കിയ രൂപകല്‍പ്പനയിലാണ് പുതിയ ഹ്യുണ്ടായ് വെര്‍ണ സെഡാന്‍ അവതരിപ്പിക്കുന്നത്.

നിലവിലെ മോഡലിനേക്കാള്‍ വലിയ അളവുകളാണ് പുതിയ വെര്‍ണയ്ക്ക് നല്‍കിയിരിക്കുന്നത്. മുന്‍ഗാമിയേക്കാള്‍ 5 എംഎം നീളവും 28 എംഎം വീതിയും 30 എംഎം വീല്‍ബേസും അധികം ഉണ്ടായിരിക്കും. ഇന്ത്യയില്‍ വില്‍ക്കുന്ന ഇലാന്‍ട്രപ്പോലെ ക്രോം ആക്‌സന്റോടുകൂടിയ ഷഡ്ഭുജ ഫ്രണ്ട് ഗ്രില്ലാണ് പുതിയ ഹ്യുണ്ടായ് വെര്‍ണയിലുള്ളത്. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളോടുകൂടിയ പ്രോജക്റ്റര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയ്ല്‍ ലാമ്പ് എന്നിവയും സവിശേഷതകളാണ്. ബംപര്‍ ഡിസൈനില്‍ മാറ്റമുണ്ടാകും. ക്രോം ഫിനിഷ്ഡ് ഡോര്‍ ഹാന്‍ഡിലുകള്‍, 15-ഇഞ്ച് അലോയ് വീല്‍ എന്നിവ എക്‌സിക്യൂട്ടീവ് സെഡാന് കൂടുതല്‍ ഭംഗി നല്‍കും. അലോയ് വീല്‍ ഡിസൈനിലും മാറ്റമുണ്ടാകും.

നാവിഗേഷന്‍, ബ്ലൂടൂത്ത്, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സപ്പോര്‍ട്ട് ചെയ്യുന്ന ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെന്‍മെന്റ് സിസ്റ്റം പുതിയ വെര്‍ണയിലുണ്ടാകും. ഉള്‍വശത്ത് ഡുവല്‍ ടോണ്‍ നിറമാണ് നല്‍കുന്നത്.

മുന്‍ നിരയില്‍ രണ്ട് എയര്‍ബാഗുകള്‍, എബിഎസ് എന്നിവ സ്റ്റാന്‍ഡേഡ് ആയും ഉയര്‍ന്ന വേരിയന്റുകളില്‍ സൈഡ്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, ഇഎസ്പി, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍ വിത്ത് റിയര്‍ വ്യൂ കാമറ എന്നിവയും പ്രതീക്ഷിക്കാം. പുതിയ വെര്‍ണയില്‍ ഇപ്പോഴത്തെ മോഡലിലെ 1.4 ലിറ്റര്‍, 1.6 ലിറ്റര്‍ ഡീസല്‍, പെട്രോള്‍ എന്‍ജിന്‍ തന്നെയായിരിക്കും. പെര്‍ഫോമന്‍സും ഇന്ധനക്ഷമതയും മെച്ചപ്പെടുത്തുംവിധം പവര്‍ട്രെയ്‌നുകളില്‍ മാറ്റമുണ്ടായിരിക്കും.

Comments

comments

Categories: Auto