പുണെ നിരത്തുകളില്‍ ഇലക്ട്രിക് ബസ്സുകള്‍ ഓടും

പുണെ നിരത്തുകളില്‍ ഇലക്ട്രിക് ബസ്സുകള്‍ ഓടും
മൂന്ന് ഇലക്ട്രിക് ബസ്സുകള്‍ ഒരു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് സര്‍വീസ് 
നടത്തുന്നത്

പുണെ : നഗരത്തില്‍ ഇലക്ട്രിക് ബസ്സുകള്‍ സര്‍വീസ് നടത്തുന്നതിന് പുണെ സ്മാര്‍ട്ട് സിറ്റി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അനുമതി നല്‍കി. മൂന്ന് ഇലക്ട്രിക് ബസ്സുകള്‍ ഒരു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് സര്‍വീസ് നടത്തുന്നത്.

പുണെ സ്മാര്‍ട്ട് സിറ്റി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ നിതിന്‍ കരീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്. ഔന്ധ്, ബനേര്‍, ബലേവാഡി സ്ഥലങ്ങള്‍ക്കിടയിലാണ്ബസ്സുകള്‍ സര്‍വീസ് നടത്തുക. വിജയകരമെന്ന് കണ്ടാല്‍ നൂറ് ഇലക്ട്രിക് ബസ്സുകള്‍ നിരത്തുകളിലിറക്കും.

സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് ബസ്സുകള്‍ നല്‍കുന്നതിന് പതിനൊന്ന് കമ്പനികളാണ് പുണെ സ്മാര്‍ട്ട് സിറ്റി ഡെവലപ്‌മെന്റ് കോര്‍പ്പറേഷനെ താല്‍പ്പര്യം അറിയിച്ചത്. വരുമാന സാധ്യതകളും മറ്റും വിലയിരുത്തിയശേഷമേ അധികമായി നൂറ് ബസ്സുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന് ബോര്‍ഡ് അംഗം ചേതന്‍ തുപെ പറഞ്ഞു. ബസ് റീച്ചാര്‍ജ് ചെയ്യുന്നതിന് എത്ര വൈദ്യുതി വേണ്ടിവരുമെന്നും പരിശോധിക്കണം.

മൂന്ന് ബസ്സുകള്‍ക്കായി വൈദ്യുതി ചെലവ് ഇനത്തില്‍ പുണെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രതിമാസം ഒന്നര ലക്ഷം രൂപ നല്‍കും. പുണെ മഹാനഗര്‍ പരിവാഹന്‍ മഹാമണ്ഡല്‍ ബസ്സുകളുടെ റൂട്ട് നിശ്ചയിച്ച് കണ്ടക്ടറെ അനുവദിക്കും. ഡ്രൈവര്‍മാരെ ബസ്സ് കമ്പനികള്‍ തന്നെ നിയമിക്കണം. യാത്രക്കാരില്‍നിന്ന് നാമമാത്ര നിരക്കേ പുണെ മഹാനഗര്‍ പരിവാഹന്‍ മഹാമണ്ഡല്‍ ഈടാക്കൂ.

Comments

comments

Categories: Auto