2017ല്‍ ചൈനയുടെ വളര്‍ച്ചാ നിരക്ക് 6.5 ശതമാനമായിരിക്കുമെന്ന് ലോകബാങ്ക്

2017ല്‍  ചൈനയുടെ വളര്‍ച്ചാ നിരക്ക് 6.5 ശതമാനമായിരിക്കുമെന്ന് ലോകബാങ്ക്

ബീജിംഗ്: 2017ല്‍ ചൈന 6.5 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകബാങ്ക്. ഈസ്റ്റ് ഏഷ്യ പസഫിക് എക്കണോമിക് അപ്‌ഡേറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തേക്ക് ചൈനയുടെ വളര്‍ച്ചയില്‍ ചെറിയ മാന്ദ്യത അനുഭവപ്പെടും. രാജ്യത്തിന്റെ സാമ്പത്തിക മാതൃകയില്‍ മാറ്റമുണ്ടാകുമെന്നും വേള്‍ഡ്ബാങ്ക് റിപ്പോര്‍ട്ട് പറയുന്നു.

കോര്‍പ്പറേറ്റ് മേഖല അഭിമുഖീകരിക്കുന്ന വന്‍ വായ്പാ ബാധ്യതയാണ് ചൈനയെ പ്രതിസന്ധിയിലാക്കുന്ന ഒരു ഘടകം. 2016ല്‍ ജിഡിപിയുടെ 170 ശതമാനത്തോളം വായ്പയാണ് ചൈനീസ് കമ്പനികള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ചൈനയിലെ കോര്‍പ്പറേറ്റ് കടങ്ങള്‍ ഉയര്‍ന്ന് വരുന്നതിനെതിരെ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പൊതുമേഖലാ കമ്പനികളുടെ പുനഃക്രമീകരണത്തിലൂടെയും ബാങ്കിംഗ് സംവിധാനത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലൂടെയും ഈ പ്രതിസന്ധി മറികടക്കുന്നതിന് ചൈനയെ പ്രോല്‍സാഹിപ്പിച്ചെന്നും ലോക ബാങ്ക് വ്യക്തമാക്കുന്നു. മാന്ദ്യത ഏറ്റവും കുടരതലായി ബാധിക്കുക റിയല്‍ എസ്‌റ്റേറ്റ് മേഖലയുടെ പ്രവര്‍ത്തനത്തെയായിരിക്കും. രണ്ട് വര്‍ഷത്തെ മാന്ദ്യത്തിനു ശേഷം ചൈന കരകയറുമെന്നാണ് വിദഗ്ധരും വിലയിരുത്തുന്നത്.

Comments

comments

Categories: Banking, Top Stories