ഔഡി Q8, Q4 എസ്‌യുവികളുടെ നിര്‍മ്മാണം പ്രഖ്യാപിച്ചു

ഔഡി Q8, Q4 എസ്‌യുവികളുടെ നിര്‍മ്മാണം പ്രഖ്യാപിച്ചു
രണ്ട് വര്‍ഷത്തിനകം ഇരു മോഡലുകളും വിപണിയിലെത്തിക്കും

ന്യൂ ഡെല്‍ഹി : ആഡംബര എസ്‌യുവി സെഗ്‌മെന്റില്‍ മേധാവിത്വം നിലനിര്‍ത്താന്‍ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഔഡി Q8, Q4 എസ്‌യുവികളുടെ നിര്‍മ്മാണം പ്രഖ്യാപിച്ചു. രണ്ട് വര്‍ഷത്തിനകം ഇരു മോഡലുകളും വിപണിയിലെത്തിക്കാമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ സ്ലൊവാക്യയിലെ നിര്‍മ്മാണ ശാലയില്‍ അടുത്ത വര്‍ഷം Q8 ന്റെ നിര്‍മ്മാണം തുടങ്ങും. 2019 ലാണ് Q4 എസ്‌യുവി നിര്‍മ്മിച്ചുതുടങ്ങുക. ഹംഗറിയിലെ മാനുഫാക്ച്ചറിംഗ് പ്ലാന്റിലായിരിക്കും ഈ ചെറു എസ്‌യുവിയുടെ നിര്‍മ്മാണം. ഔഡിയുടെ Q വാഹനനിരയില്‍ ഏറ്റവും മുകളിലാണ് Q8 നെ പ്രതിഷ്ഠിക്കുന്നത്. ഡിട്രോയിറ്റ് ഓട്ടോ ഷോയില്‍ അവതരിപ്പിച്ച Q8 സ്‌പോര്‍ട് കോണ്‍സെപ്റ്റില്‍നിന്ന് വലിയ മാറ്റമുണ്ടായിരിക്കില്ല.

Q3 ക്കും Q5നും ഇടയിലാണ് Q4 ന് സ്ഥാനം. 2014 ബെയ്ജിംഗ് ഓട്ടോ ഷോയില്‍ അവതരിപ്പിച്ച TT ഓഫ്‌റോഡ് കോണ്‍സെപ്റ്റിന് സമാനമാണ് കൂപ്പെ സ്റ്റൈല്‍ Q4. രണ്ടാം തലമുറ Q3 നിര്‍മ്മിച്ച അതേ MQB പ്ലാറ്റ്‌ഫോമിലാണ് Q4 നിര്‍മ്മിക്കുന്നത്. റേഞ്ച് റോവര്‍ ഇവോക്ക്, പുറത്തിറങ്ങാനിരിക്കുന്ന ബിഎംഡബ്ല്യു X2 എന്നിവരെയാണ് Q4 വെല്ലുവിളിക്കുക.

Comments

comments

Categories: Auto

Related Articles