ആഗോള വ്യാപാരത്തിന്റെ ഗതിവേഗം ഉയരും

ആഗോള വ്യാപാരത്തിന്റെ ഗതിവേഗം ഉയരും
ഇറക്കുമതിക്കും സ്വതന്ത്ര വ്യാപാരത്തിനും ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ പ്രതിസന്ധി 
സൃഷ്ടിക്കും

ന്യൂഡെല്‍ഹി: 2016ലെ ഉല്‍സാഹം കുറഞ്ഞ പ്രകടനത്തില്‍ നിന്നു മാറി നടപ്പുവര്‍ഷം ആഗോള വ്യാപാരം വന്‍ കുതിപ്പിലെത്തുമെന്ന് ലോക വ്യാപാര സംഘടന (ഡബ്യുടിഒ). 2017ല്‍ ആഗോള വ്യാപാരം 2.4 ശതമാനം വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2016ലിത് 1.3 ശതമാനം ആയിരുന്നു. എന്നാല്‍ ആഗോള സാമ്പത്തിക ഘടന പ്രതീക്ഷിക്കുന്ന രീതിയില്‍ തിരിച്ചുവരവ്‌നടത്തുകയും സര്‍ക്കാര്‍ ധനവിനിയോഗത്തില്‍ ശരിയായ നയങ്ങള്‍ കൂട്ടിചേര്‍ക്കുകയും ചെയ്താല്‍ മാത്രമേ ഇത് സാധ്യമാകൂ. ആഗോള വാണിജ്യ വ്യാപാരം 2018ല്‍ 2.1മുതല്‍ 4 ശതമാനം വരെ വളര്‍ച്ചയും നേരിട്ടേക്കാം.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായുള്ള ദുര്‍ബലമായ അന്താരാഷ്ട്ര വ്യാപാര വളര്‍ച്ച ആഗോള സാമ്പത്തിക ഘടനയില്‍ വന്‍തോതില്‍ പ്രതിഫലിച്ചിട്ടുണ്ട്. അതേസമയം ഇറക്കുമതിക്കും വിദേശ കമ്പനികളുടെ വ്യാപാരത്തിനും കടുത്ത നിയന്ത്രണങ്ങള്‍ വിവിധ ഭരണകൂടങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ അത് ആഗോള വ്യാപാര വളര്‍ച്ചയെ സഹായിക്കില്ലെന്നും വീണ്ടെടുപ്പ് നടത്തുന്നതിന് കാലതാമസം നേരിട്ടേക്കാമെന്നും ഡബ്ല്യുടിഒ ഡയറക്റ്റര്‍ ജനറല്‍ റോബര്‍ട്ടോ അസെവാദോ പറഞ്ഞു. 2016 ലെ സ്ഥിതിവിവരക്കണക്കുകളും 2017, 18വര്‍ഷങ്ങളിലെ ലക്ഷ്യങ്ങളെയും അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത കാലത്ത ആഗോള സമ്പദ് ഘടനയിലുണ്ടായ പ്രവചനാതീതമായ നീക്കങ്ങളും സര്‍ക്കാരുകളുടെ പണ, സാമ്പത്തിക, വ്യാപാര നയങ്ങളിലെ അവ്യക്തതയും വ്യാപാര പ്രവര്‍ത്തനങ്ങളില്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ ഡബ്ല്യുടിഒ വിശകലനം ചെയ്തു.  ഉയര്‍ന്ന പലിശനിരക്കുകള്‍, ഇടുങ്ങിയ സാമ്പത്തിക നയങ്ങള്‍ മുതലായവ അടുത്ത രണ്ട് വര്‍ഷത്തേക്ക് വ്യാപാര വളര്‍ച്ചയെ ദുര്‍ബലമാക്കിയേക്കാം. 2016ല്‍ 1.3 ശതമാനമെന്ന ദുര്‍ബല വ്യാപാര വളര്‍ച്ച സാമ്പത്തിക പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കി. നിക്ഷേപം ചെലവഴിക്കുന്നതില്‍ യുഎസിലുണ്ടായ മന്ദഗതി, സാമ്പത്തിക സന്തുലനാവസ്ഥ തിരിച്ചുപിടിക്കാനുള്ള ചൈനയുടെ ശ്രമങ്ങളുടെ ഫലമായി നിക്ഷേപ പദ്ധതികള്‍ കുറങ്ങത് എന്നിവയെല്ലാം ആഗോള തലത്തില്‍ കയറ്റുമതി ആവശ്യംദുര്‍ബലമാക്കി.

സമ്പത്തിക പ്രതിസന്ധിമുതല്‍ ആഗോള സാമ്പത്തിക വളര്‍ച്ച അസന്തുലിതമായ രീതിയിലാണ്. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി 2017ല്‍ ലോകത്തിലെ എല്ലാ മേഖലകളിലെയും സാമ്പത്തിക വളര്‍ച്ച ഏകമാനകമായ രീതിയില്‍ ആയിരിക്കുമെന്നാണ് ലോകവ്യാപാര സംഘടന വിലയിരുത്തുന്നത്. ദൃഢമായ ഈ വളര്‍ച്ച വ്യാപാരത്തെ ശിപ്പെടുത്തുമെന്നും ഡബ്ല്യുടിഒ പറഞ്ഞു.

Comments

comments

Categories: Business & Economy