ക്യുഎന്‍ബിയുടെ ആദ്യ പാദത്തിലെ അറ്റലാഭം 900 മില്യണ്‍ ഡോളര്‍

ക്യുഎന്‍ബിയുടെ ആദ്യ പാദത്തിലെ അറ്റലാഭം 900 മില്യണ്‍ ഡോളര്‍
കഴിഞ്ഞ വര്‍ഷം ഇതേ കാലഘട്ടത്തിലുണ്ടായ അറ്റ ലാഭത്തേക്കാള്‍ 12 ശതമാനത്തിന്റെ 
വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്

ദോഹ: 2017 ലെ ആദ്യ പാദത്തില്‍ 900 മില്യണ്‍ ഡോളറിന്റെ അറ്റലാഭമുണ്ടാക്കിയെന്ന് മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്കയിലെ ഏറ്റവും വലിയ സാമ്പത്തക സ്ഥാപനമായ ഖത്തര്‍ നാഷണല്‍ ബാങ്ക് (ക്യൂഎന്‍ബി) ഗ്രൂപ്പ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലഘട്ടത്തിലുണ്ടായ അറ്റ ലാഭത്തേക്കാള്‍ 12 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

ബാങ്കിന്റെ മൊത്തം ആസ്തി 35 ശതമാനം വര്‍ധിച്ച് 743 ബില്യണ്‍ ഖത്തര്‍ റിയാല്‍ ആയെന്നും പത്രക്കുറിപ്പിലൂടെ ക്യൂഎന്‍ബി പറഞ്ഞു. വായ്പയിലും അഡ്വാന്‍സുകളിലും 33 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായതാണ് ആസ്തി വര്‍ധിക്കാന്‍ കാരണമായത്. കേന്ദ്രബാങ്കിന്റെ നവീകരിച്ച വായ്പ-നിക്ഷേപ അനുപാതത്തിന്റെ ഭാഗമായി പുതിയ ഉപഭോക്താക്കളില്‍ നിന്ന് കൂടുതല്‍ ലോണുകള്‍ ആകര്‍ഷിക്കാന്‍ സാധിച്ചെന്നും ഗ്രൂപ്പ് പറഞ്ഞു.

അറ്റ നിഷ്‌ക്രിയ ആസ്തിയുടേയും മൊത്തം വായ്പയുടേയും അനുപാതം 1.8 ശതമാനമായി നിലനിര്‍ത്താന്‍ സാധിച്ചു. ഇത് ഏറ്റവും മികച്ച അനുപാതമാണെന്നും ക്യൂഎന്‍ബി. ബാങ്കിന്റെ ആകെ ഓഹരിയില്‍ 17 ശതമാനം വര്‍ധിച്ച് 71 ബില്യണ്‍ ഖത്തര്‍ റിയാലായെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

Comments

comments

Categories: Business & Economy, World