ഡയമണ്ട് പ്രോസസംഗിനെ ജിഎസ്ടിക്ക് കീഴില്‍ നിന്ന് ഒഴിവാക്കണമെന്ന് വ്യാപാരികള്‍

ഡയമണ്ട് പ്രോസസംഗിനെ ജിഎസ്ടിക്ക് കീഴില്‍ നിന്ന് ഒഴിവാക്കണമെന്ന് വ്യാപാരികള്‍

നിലവിലുള്ള രീതി തന്നെ ജിഎസ്ടിക്ക് കീഴിലും തുടരണമെന്ന് ആവശ്യം

മുംബൈ: ജൂലൈ 1 മുതല്‍ നടപ്പിലാക്കാന്‍ പോകുന്ന ചരക്ക് സേവന നികുതി (ജിഎസ്ടി)ക്ക് കീഴില്‍ ഒന്നിലധികം നികുതികള്‍ ചുമത്തപ്പെടുന്നത് ഒഴിവാക്കാന്‍ വജ്രങ്ങളുടെ പ്രൊസസിംഗനെ കരം ചുമത്തുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് വജ്രാഭരണ വ്യാപാരികള്‍. ചെറുതും ഇടത്തരവുമായ ആയിരക്കണക്കിന് ഡയമണ്ട് പ്രൊസസിംഗ് യൂണിറ്റുകളാണ് ഗുജറാത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്നത്. എകദേശം പതിനായിരത്തിനടുത്താണ് ഇവയുടെ തൊഴിള്‍ക്തി കണക്കാക്കിയിരിക്കുന്നത്. നിലവില്‍ ഇവര്‍ വജ്രങ്ങള്‍ വാങ്ങുന്നത് ആഗോളദാതാക്കളായ ഡി ബീര്‍സ്, റിയോ ടിന്റോ, അല്‍സോറ എന്നിവിടങ്ങളില്‍ നിന്നാണ്.

ആയിരക്കണക്കിന് ശേഖരണ കേന്ദ്രങ്ങളാണ് വജ്ര ബിസിനസ്സില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പ്രോസസ്സംഗിന് ശേഷം ചെറുകിട യൂണിറ്റുകളില്‍ നിന്ന് ശേഖരിക്കുന്ന വജ്രങ്ങള്‍ കയറ്റുമതിക്കാര്‍ക്കോ വലിയ ജുവലറി നിര്‍മാതാക്കള്‍ക്കോ ഇവിടെ നിന്ന് നേരിട്ട് വില്‍ക്കുന്നു. ഗുജറാത്തിലടക്കം ഇത്തരത്തിലുള്ള ചെറിയ യൂണിറ്റുകള്‍ ഡ്യൂട്ടി ഫ്രീയായാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ജിഎസ്ടി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ ഇത്തരം ചെറിയ യൂണിറ്റുകളെ കരം ചുമത്തുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജെംസ് ആന്റ് ജുവലറി എക്‌സ്‌പോര്‍ട്ട് പ്രമോഷണല്‍ കൗണ്‍സില്‍ (ജിജെഇപിസി) ചെയര്‍മാനായ പ്രവീണ്‍ ശങ്കര്‍ പാണ്ഡ്യ പറഞ്ഞു.

2013-14ല്‍ രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി 43 ബില്യണ്‍ ഡോളറെന്ന റെക്കോഡ് ഉയര്‍ച്ചയിലെത്തിയിരുന്നു. എന്നാല്‍ 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 31 ബില്യണ്‍ ഡോളറായി ഇടിഞ്ഞു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതി 41 ബില്യണ്‍ ഡോളറായി ഉയര്‍ന്നെന്നാണ് കണക്കാക്കിയിരിക്കുന്നത്. വജ്രത്തിന്റെ ആഗോള ആവശ്യകത ഉയരുന്ന പശ്ചാത്തലത്തില്‍ കയറ്റുമതി ഇനിയും വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്.

അസംസ്തകൃതമായതോ പോളിഷ് ചെയ്യപ്പെട്ടതോ ആയ വജ്രം ഗുജറാത്തിലെ ചെറുകിട യൂണിറ്റുകളില്‍ നിന്നും മഹാരാഷ്ട്രയിലെ ആഭരണ നിര്‍മാതാക്കളിലേക്ക് എത്തുന്നതിനിടെ ഏതെങ്കിലും തരത്തിലുള്ള കരം ചുമത്താനുള്ള നീക്കം ഒന്നിലധികം നികുതികള്‍ ചുമത്തപ്പെടുന്ന സാഹചര്യം സൃഷ്ടിക്കും. ഇത് ആഗോള വിപണിയിലെ മത്സരക്ഷമതയെ ബാധിക്കുമെന്നാണ് വ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നത്. നിലവിലുള്ള രീതി തന്നെ ജിഎസ്ടിക്ക് കീഴിലും തുടരണമെന്ന് ഞങ്ങള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണെന്നും ജിഎസ്ടി കൗണ്‍സിലിന്റെ അടുത്ത യോഗത്തില്‍ അന്തിമ തീരുമാനം പ്രതീക്ഷിക്കുകയാണെന്നും പാണ്ഡ്യ പറഞ്ഞു.

Comments

comments

Categories: Business & Economy