കാതയ് പസഫിക്കിന്റെ പുതിയ സിഇഒ ആയി റുപെര്‍ട്ട് ഹോഗിനെ നിയമിച്ചു

കാതയ് പസഫിക്കിന്റെ പുതിയ സിഇഒ ആയി റുപെര്‍ട്ട് ഹോഗിനെ നിയമിച്ചു

ഹോംഗ്‌കോംഗ്: ഏഷ്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനികളിലൊന്നായ കാതയ് പസഫിക് എയര്‍വേസ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി റുപെര്‍ട്ട് ഹോഗിനെ നിയമിച്ചു. എട്ട് വര്‍ഷത്തിന് ശേഷം ആദ്യമായി വാര്‍ഷിക നഷ്ടം നേരിട്ടതിനെ തുടര്‍ന്നാണ് ഇവാന്‍ ചുവിനെ സിഇഒ സ്ഥാനത്ത് നിന്ന് മാറ്റിയത്.

2014 മുതല്‍ കമ്പനിയുടെ ചീഫ് ഓപ്പറേറ്റിഗം ഓഫീസറായി തുടരുന്ന ഹോഗ് മെയ് 1 മുതലാണ് സിഇഒ ആയി സ്ഥാനമേല്‍ക്കുക. പുതിയ സിഇഒയെ നിയമിച്ച കാര്യം ഹോംഗ്‌കോംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാതയ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നല്‍കിയ രേഖകള്‍ വ്യക്തമാക്കുന്നു. കാത്തൈയുടെ ഉടമസ്ഥരായ സൈ്വര്‍ ഗ്രൂപ്പില്‍ 30 വര്‍ഷത്തെ പ്രവൃത്തി പരിചയം ഹോഗിനുണ്ട്. ഇവാന്‍ ചു ജോണ്‍ സൈ്വര്‍ ആന്റ് സണ്‍സ് ലിമിറ്റഡിന്റെ ചെയര്‍മാനാകും.

എല്ലാ മൂന്ന് വര്‍ഷം കൂടുമ്പോഴും കാതയ് തലപ്പത്ത് അഴിച്ചുപണികള്‍ നടത്താറുണ്ട്. പ്രകടനങ്ങളില്‍ നേരിടുന്ന വീഴ്ചകളില്‍ നിന്നു തിരിച്ച് വരാനാണിത്. കുറഞ്ഞ ചെലവില്‍ മറ്റ് പ്രാദേശിക വിമാനക്കമ്പനികള്‍ സേവനം നല്‍കുന്നതും, ചൈനീസ് എയര്‍ലൈന്‍സ് നേരിട്ടുള്ള റൂട്ടുകള്‍ വാഗ്ദാനം ചെയ്യുന്നതും നിലവില്‍ കമ്പനിക്ക് മേല്‍ വന്‍സമ്മര്‍ദമാണ് ചെലുത്തുന്നത്. ഏറ്റവും മുകളില്‍ നിന്ന് മാറ്റങ്ങള്‍ ആരംഭിക്കുമെന്നാണ് കമ്പനി അവലോകനങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഉന്നത തലത്തിലെ ചില പദവികള്‍ ഇല്ലാതാക്കും. ജീവനക്കാര്‍ക്കായുള്ള ചെലവിടല്‍ 30 ശതമാനം കുറയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിലെ സൈ്വര്‍ ഗ്രൂപ്പ് ചെയര്‍മാനായ ജോണ്‍ സ്ലോസറില്‍ നിന്നാണ് 2014 മാര്‍ച്ചില്‍ ഇവാന്‍ ചു സിഇഒ സ്ഥാനം ഏറ്റെടുത്തത്. ചു, സ്ലാസര്‍, ടോണി ടെയ്‌ലര്‍ എന്നവരായിരുന്നു കാതായ് പസഫികി എയര്‍വേസിന്റെ സമീപകാല സിഇഒമാര്‍.

ചൈന ഈസ്‌റ്റേണ്‍ എയര്‍ലൈന്‍സ്, ചൈന സൗത്തേണ്‍ എയര്‍ലൈന്‍സ്, മറ്റ് ബജറ്റ് വിമാനങ്ങള്‍ എന്നിവ പ്രീമിയം ക്ലാസ്സ് ടക്കറ്റുകള്‍ക്ക് നിരക്ക് കുറച്ചതാണെ പ്രാദേശികമായി കമ്പനി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ വെല്ലുവിളി 2017ലും തുടരുകയാണെങ്കില്‍ മൂന്ന് വര്‍ഷത്തേക്കുള്ള പരിവര്‍ത്തന പദ്ധതി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മൊത്തം ചെലവുകള്‍ കുറച്ചും യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി വര്‍ധിപ്പിച്ചും പ്രതിസന്ധി മറികടക്കാനാണ് മ്പനി ലക്ഷ്യമിടുന്നത്.

പോള്‍ ലൂ ആണ് കമ്പനിയുടെ പുതിയ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍. ഫിനാന്‍സ് ഡയറക്റ്റര്‍ മാര്‍ട്ടിന്‍ മുറൈ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറാകും. ലോകമെമ്പാടുമായി 33,700 ജീവനക്കാരാണ് കാതായ് പസഫിക് ഗ്രൂപ്പിനുള്ളത്.

Comments

comments

Categories: Business & Economy