വിമാനത്തില്‍നിന്നും പുറത്താക്കിയ സംഭവം : വിയറ്റ്‌നാമില്‍ പ്രതിഷേധം ആളിക്കത്തുന്നു

വിമാനത്തില്‍നിന്നും പുറത്താക്കിയ സംഭവം : വിയറ്റ്‌നാമില്‍ പ്രതിഷേധം ആളിക്കത്തുന്നു

ഹാനോയ്(വിയറ്റ്‌നാം): കഴിഞ്ഞ ദിവസം യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്ര ചെയ്യാന്‍ ഒരുങ്ങവേ, 69-കാരനായ വിയറ്റ്‌നാം സ്വദേശി ഡേവിഡ് ദാവോ എന്ന ഡോക്ടറെ ജീവനക്കാര്‍ വലിച്ചിഴച്ചു വിമാനത്തില്‍നിന്നും പുറത്താക്കിയ സംഭവത്തില്‍ വിയ്റ്റാനാമില്‍ പ്രതിഷേധം ഉയര്‍ന്നു.

വിയറ്റ്‌നാമിലേക്ക് യുണൈറ്റഡ് എയര്‍ലൈന്‍സ് നേരിട്ട് ഫ്‌ളൈറ്റ് സര്‍വീസ് നടത്തുന്നില്ലെങ്കിലും ഈ വിമാനത്തിലുള്ള യാത്ര ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചു കൊണ്ട് വിയറ്റ്‌നാമിലെങ്ങും പ്രചാരണം നടക്കുകയാണ്. സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തിയും ശക്തമായ പ്രതിഷേധം നടക്കുന്നുണ്ട്. സംഭവത്തില്‍ വിയറ്റ്‌നാം സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ചിക്കാഗോയിലെ ഒ ഹാരേ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് യുണൈറ്റഡ് എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് 3411ല്‍നിന്നും ഞായറാഴ്ചയാണ് ദാവോയെ സുരക്ഷാ ജീവനക്കാര്‍ വലിച്ചിഴച്ച് പുറത്താക്കിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ വന്‍പ്രതിഷേധവും രൂപപ്പെട്ടിരുന്നു.

Comments

comments

Categories: World