ധന്‍ ധനാ ധനുമായി ജിയോ

ധന്‍ ധനാ ധനുമായി ജിയോ
ജിയോയുടെ പ്രീമിയം അംഗങ്ങള്‍ക്ക് 309 രൂപ റീചാര്‍ജിലൂടെ 84 ദിവസത്തേക്ക്  
ഒരു ജിബി ഡാറ്റ ലഭിക്കും

ന്യൂഡെല്‍ഹി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലെ റിലയന്‍സ് ജിയോ ധന്‍ ധനാ ധന്‍ എന്ന പേരില്‍ പുതിയ ഓഫര്‍ അവതരിപ്പിച്ചു. ജിയോയുടെ പ്രീമിയം അംഗങ്ങള്‍ക്ക് 309 രൂപ റീചാര്‍ജിലൂടെ 84 ദിവസത്തേക്ക് ഒരു ജിബി ഡാറ്റ ലഭിക്കും. കൂടാതെ 509 രൂപയ്ക്ക് ഇതേ കാലയളവില്‍ 2 ജിബി ഡാറ്റയും ജിയോ ഓഫര്‍ ചെയ്യുന്നുണ്ട്. സമ്മര്‍ സ്‌പെഷല്‍ ഓഫര്‍ നിര്‍ത്തണമെന്ന് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) ഉത്തരവിട്ടതിനു പിന്നാലെയാണ് വരിക്കാരെ നിലനിര്‍ത്താന്‍ ജിയോ പുതിയ ഓഫര്‍ അവതരിപ്പിച്ചത്.

ധന്‍ ധനാ ധന്‍ ഓഫറിന് സമ്മര്‍ സ്‌പെഷല്‍ ഓഫറില്‍ നിന്ന് ചെറിയ വ്യത്യാസമുണ്ട്. സമ്മര്‍ സ്‌പെഷല്‍ ഓഫറില്‍ 303 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 120 ദിവസത്തേക്ക് 1 ജിബി ഡാറ്റ ലഭിക്കുമായിരുന്നു. ജിയോയുടെ 100 മില്ല്യണ്‍ ഉപയോക്താക്കളില്‍ ഏതാണ്ട് 72 മില്ല്യണ്‍ പേര്‍ ഈ സ്‌കീം ഇതിനകം തന്നെ ഉറപ്പിച്ചെന്ന് കമ്പനിയോട് അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തി.

303 രൂപയ്ക്ക് 28 ദിവസത്തേക്ക് ഒരു ജിബി ഡാറ്റയായിരുന്നു ജിയോയുടെ ഒറിജിനല്‍ ഓഫര്‍. ഈ ഓഫറിനൊപ്പം, 99 രൂപയുടെ റീചാര്‍ജിലൂടെ കമ്പനിയുടെ പ്രൈം അംഗമാകാനുള്ള അവസാന ദിവസം ഈ മാസം 15 എന്നത് ജിയോ നീക്കം ചെയ്തു. നിലവില്‍ വരിക്കാര്‍ക്ക് റീചാര്‍ജ് തുകയ്‌ക്കൊപ്പം പ്രൈം മെമ്പര്‍ തുകയും അടച്ച് എപ്പോള്‍ വേണമെങ്കിലും ജിയോയുടെ പ്രൈം അംഗമാകാം.

ചുരുക്കത്തില്‍, ഈ മാസം 15ന് ശേഷവും 408 രൂപ അടച്ച് ഉപയോക്താവിന് ജിയോയുടെ പ്രൈം മെമ്പറാകാമെന്ന് അധികൃതര്‍ അറിയിച്ചു. ട്രായി നിര്‍ദേശത്തെ തുടര്‍ന്ന് സമ്മര്‍ സ്‌പെഷല്‍ ഓഫറുകള്‍ പൂര്‍ണ്ണമായി അവസാനിപ്പിച്ചെന്ന് ജിയോ നേരത്തെ വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: Business & Economy