പെട്രോള്‍ പമ്പുകള്‍ക്ക് പ്രവര്‍ത്തന സമയം വരുന്നു

പെട്രോള്‍ പമ്പുകള്‍ക്ക് പ്രവര്‍ത്തന സമയം വരുന്നു

ഞായറാഴ്ചകളില്‍ അടച്ചിടാനും നീക്കം

ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകള്‍ക്കും പ്രവര്‍ത്തനസമയം നിശ്ചയിക്കാനും നീക്കം എല്ലാ ഞായറാഴ്ചകളിലും അവധിയാക്കാനും നീക്കം. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറുവരെയാക്കി പമ്പുകളുടെ പ്രവര്‍ത്തനസമയം നിജപ്പെടുത്തുമെന്ന് ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്‌സ് കണ്‍സോര്‍ഷ്യം അറിയിച്ചു. മെയ് 15 ഓടെ ഇത് പ്രവര്‍ത്തികമാക്കാനാണ് തീരുമാനം.

മെയ് 14 മുതല്‍ ഞായറാഴ്ചയില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടാനാണ് തീരുമാനമെന്നും കണ്‍സോര്‍ഷ്യം ജനറല്‍ സെക്രട്ടറി രവി ഷിന്‍ഡെ പറഞ്ഞു. പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം ഞായറാഴ്ച പമ്പുകള്‍ അടച്ചിടുന്നത് കേരളത്തില്‍ നടപ്പിലാക്കുന്നതില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് പറഞ്ഞു.

Comments

comments

Categories: Top Stories