ഹെറിറ്റേജ് ഫുഡ്‌സ്- റിലയന്‍സ് കരാറിന് അനുമതി

ഹെറിറ്റേജ് ഫുഡ്‌സ്- റിലയന്‍സ്  കരാറിന് അനുമതി

സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ പാലുല്‍പ്പന്ന കമ്പനിയായ ഹെറിറ്റേജ് ഫുഡ്‌സിന് റിലയന്‍സ് റീട്ടെയ്‌ലിന്റെ ഡയറി ബിസിനസ് ഏറ്റെടുക്കാന്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) അനുമതി നല്‍കി. റിലയന്‍സ് റീട്ടെയ്ല്‍ ഡയറി ലൈഫ്, ഡയറി പ്യൂര്‍ എന്നീ രണ്ടു ബ്രാന്‍ഡിനു കീഴില്‍ രാജ്യത്തുടനീളം പാല്‍ ശേഖരണം, സംസ്‌കരണം, വിതരണം എന്നിവ സാധ്യമാക്കുന്നുണ്ട്. 1992 ല്‍ സ്ഥാപിതമായ ഹെറിറ്റേജ് ഫുഡ്‌സിന് ഡയറി, റീട്ടെയ്ല്‍, അഗ്രി, ബേക്കറി, പുനരുപയോഗ ഊര്‍ജ്ജം ഉള്‍പ്പെടെയുള്ള നിരവധി ബിസിനസ് വിഭാഗങ്ങളുണ്ട്.

Comments

comments

Categories: Business & Economy