QX80 മോണോഗ്രാഫിന്റെ ഫസ്റ്റ് ലുക് പുറത്തുവിട്ടു

QX80 മോണോഗ്രാഫിന്റെ ഫസ്റ്റ് ലുക് പുറത്തുവിട്ടു

വെള്ളിയാഴ്ച്ച തുടങ്ങുന്ന ന്യൂ യോര്‍ക് ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ അനാവരണം ചെയ്യും

ന്യൂ ഡെല്‍ഹി : നിസ്സാന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഫിനിറ്റി ബ്രാന്‍ഡ് QX80 മോണോഗ്രാഫിന്റെ ഫസ്റ്റ് ലുക് പുറത്തുവിട്ടു. QX80 മോണോഗ്രാഫ് വിപണിയിലെത്തിക്കുന്നതോടെ ഫുള്‍-സൈസ് ലക്ഷ്വറി എസ്‌യുവി സെഗ്‌മെന്റില്‍ കൂടുതല്‍ താരത്തിളക്കം കൈവരിക്കാമെന്നാണ് ഇന്‍ഫിനിറ്റി കരുതുന്നത്.

ആഡംബരവും വലിയ തോതിലുള്ള സ്‌പേസും യൂട്ടിലിറ്റിയും ഉറപ്പുതരുന്നതാണ് ഝത80 മോണോഗ്രാഫ് കോണ്‍സെപ്റ്റ് എന്ന് കമ്പനി വ്യക്തമാക്കി. ജപ്പാനിലെ അറ്റ്‌സുഗിയിലുള്ള ഇന്‍ഫിനിറ്റിയുടെ സ്വന്തം ഡിസൈന്‍ സ്റ്റുഡിയോ ആയിരുന്നു ഈ എസ്‌യുവിയുടെ രൂപകല്‍പ്പനാ ഈറ്റില്ലം.

എക്സ്റ്റീരിയര്‍ ഡിസൈന്‍ സംബന്ധിച്ച തങ്ങളുടെ പ്രാഗല്‍ഭ്യത്തെയാണ് QX80 മോണോഗ്രാഫ് പ്രതിനിധീകരിക്കുന്നതെന്ന് ഇന്‍ഫിനിറ്റി മോട്ടോര്‍ കമ്പനി ലിമിറ്റഡ് പ്രസിഡന്റ് റോളണ്ട് ക്രൂഗര്‍ പറഞ്ഞു. നിരത്തുകളിലെ ആഡംബരവും രൂപഭംഗിയും സംബന്ധിച്ച ഇന്‍ഫിനിറ്റിയുടെ സങ്കല്‍പ്പമാണ് QX80 മോണോഗ്രാഫ് പ്രദര്‍ശിപ്പിക്കുന്നത്. ശില്‍പ്പചാതുരി തന്നെയാണ് ഇന്‍ഫിനിറ്റി ബ്രാന്‍ഡിന്റെ പുതിയ ഡിസൈന്‍ ഭാഷ.

QX80 മോണോഗ്രാഫില്‍ അഴകും കരുത്തും ഒരുപോലെ സമന്വയിക്കുന്നു. ഡബ്ള്‍-ആര്‍ച്ച് ഗ്രില്‍ കരുത്തുറ്റ പുതിയ മുഖമാണ് എസ്‌യുവിക്ക് സമ്മാനിക്കുന്നത്. ക്രെസന്റ്-കട്ട് ഡി-പില്ലറില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച്ച തുടങ്ങുന്ന ന്യൂ യോര്‍ക് ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ QX80 മോണോഗ്രാഫ് അനാവരണം ചെയ്യും.

Comments

comments

Categories: Auto