പാന്‍, ടാന്‍ നമ്പറുകള്‍ ഇനി ഒരു ദിവസം കൊണ്ട് ലഭിക്കും

പാന്‍, ടാന്‍ നമ്പറുകള്‍ ഇനി ഒരു ദിവസം കൊണ്ട് ലഭിക്കും

ന്യൂഡെല്‍ഹി: പെര്‍മനന്റ് എക്കൗണ്ട് നമ്പര്‍ (പാന്‍), ടാക്‌സ് ഡിഡക്ഷന്‍ നമ്പര്‍ (ടാന്‍) എന്നിവ ഇനി ഒരു ദിവസത്തിനുള്ളില്‍ ലഭിക്കും. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സും (സിബിഡിറ്റി) കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയവും ഇത് സംബന്ധമായ കരാറിലെത്തി. പാന്‍,ടാന്‍ എന്നിവയ്ക്ക് അപേക്ഷ നല്‍കുന്ന കമ്പനികള്‍ കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ പൊതു അപേക്ഷാ ഫോമായ സ്‌പൈസ് (ഐഎന്‍സി 3) സമര്‍പ്പിക്കണം. സംയോജിപ്പിച്ച വിവരങ്ങള്‍ മന്ത്രാലയം സിബിഡിടിക്ക് അയക്കും. മറ്റൊരിടപെടലുമില്ലാതെ എത്രയും പെട്ടെന്ന് പാന്‍, ടാന്‍ വിതരണം ചെയ്യുമെന്നും ധനകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

പുതിയ സംവിധാനം വഴി രജിസ്‌ട്രേഷന്‍ പ്രക്രിയ കൂടുതല്‍ സുഗമമാകും. രജിസ്‌ട്രേഷനുകളുടെ എണ്ണത്തെയും ഇതിന് വേണ്ടിയെടുക്കുന്ന സമയത്തെയും കുറയ്ക്കുന്നു. ഇലക്ട്രോണിക് പാന്‍ കാര്‍ഡ് (ഇ-പാന്‍) അവതരിപ്പിക്കുന്നതിനും സിബിഡിറ്റി തീരുമാനിച്ചിട്ടുണ്ട്. പാന്‍കാര്‍ഡ് നേരിട്ട് നല്‍കുന്നതിനൊപ്പം ഇ- പാന്‍ ഇമെയ്‌ലിലേക്ക് അയക്കുകയും ചെയ്യും.

Comments

comments

Categories: Top Stories