കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പല്‍ മോചിപ്പിച്ചു പക്ഷേ ജീവനക്കാരെ രക്ഷപ്പെടുത്താനായില്ല

കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പല്‍ മോചിപ്പിച്ചു പക്ഷേ ജീവനക്കാരെ രക്ഷപ്പെടുത്താനായില്ല

മൊഗാദിഷു(സൊമാലിയ): സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ഇന്ത്യന്‍ ചരക്കുകപ്പല്‍ സൊമാലിയന്‍ സുരക്ഷാ സേന മോചിപ്പിച്ചു. എന്നാല്‍ കപ്പലിലെ പത്ത് ജീവനക്കാരില്‍ ഒന്‍പത് പേരെ കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. ഈമാസം ആദ്യമാണു യെമനില്‍നിന്നു ദുബൈയിലേക്കു പോകുകയായിരുന്ന അല്‍ കൗഷര്‍ എന്ന ഇന്ത്യന്‍ ചരക്കു കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തത്. മുംബൈ സ്വദേശികളാണ് കപ്പലുണ്ടായിരുന്ന ജീവനക്കാര്‍.

കപ്പലിലുണ്ടായിരുന്ന രണ്ടു ജീവനക്കാരെ മാത്രമാണ് തങ്ങള്‍ക്കു രക്ഷിക്കാനായത്. മറ്റുള്ളവരെ എല്‍ ഹുറിനും ഹര്‍ദീരെയ്ക്കുമിടയ്ക്കുള്ള മലനിരകളിലേക്ക് കൊണ്ടുപോയെന്നും ഗാല്‍മഡ്ഗ് സംസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ് മൊഹമ്മദ് ഹാഷി അറാബേ പറഞ്ഞു.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഒരു സൊമാലിയന്‍ മീന്‍പിടിത്ത ബോട്ട് കൊളളക്കാര്‍ തട്ടിയെടുത്തിരുന്നു. ഇതുപയോഗിച്ചാണ് വന്‍ കപ്പലുകളെ ആക്രമിക്കുന്നത്. 2012 നും ശേഷം ആദ്യമായാണ് ചരക്കുകപ്പല്‍ തട്ടിയെടുക്കുന്നത്. കഴിഞ്ഞ മാസം ഒരു ഓയില്‍ ടാങ്കറും കൊള്ളക്കാര്‍ പിടിച്ചെടുത്തിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ നാവികസേനകള്‍ മേഖലയില്‍ സാന്നിധ്യം ശക്തമാക്കിയതിനെ തുടര്‍ന്ന് കൊള്ളക്കാരുടെ ആക്രമണം കുറഞ്ഞിരുന്നു.

Comments

comments

Categories: Top Stories, World