ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷന്‍ അവതരിപ്പിച്ചു

ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷന്‍ അവതരിപ്പിച്ചു

ഡെല്‍ഹി എക്‌സ്-ഷോറൂം വില 3.88 ലക്ഷം രൂപ മുതല്‍

ന്യൂ ഡെല്‍ഹി : ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷന്‍ അവതരിപ്പിച്ചു. 3.88 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില. എറ പ്ലസ്, മാഗ്ന പ്ലസ് വേരിയന്റുകളില്‍ ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷന്‍ ലഭിക്കും.

സ്മാര്‍ട്ട്‌ഫോണ്‍ ബന്ധിപ്പിക്കാവുന്ന 6.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, നാവിഗേഷന്‍, യുഎസ്ബി, ഓക്‌സ്-ഇന്‍ ഓപ്ഷന്‍സ് എന്നിവയെല്ലാം സവിശേഷതകളാണ്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനൊപ്പം രണ്ട് സ്പീക്കറും ലഭിക്കും.

റൂഫ് റെയ്ല്‍സ്, സൈഡ് മൗള്‍ഡിംഗ് എന്നിവയാണ് എക്സ്റ്റീരിയര്‍ സവിശേഷതകള്‍. പോളാര്‍ വൈറ്റ് നിറത്തില്‍ മാത്രമേ ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷന്‍ ലഭിക്കൂ.

0.8 ലിറ്റര്‍, 3-സിലിണ്ടര്‍ iRDE പെട്രോള്‍ എന്‍ജിന്‍ 55 എച്ച്പി കരുത്തും 74.5 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണുള്ളത്.

ഡുവല്‍ ടോണ്‍ തീം, ബക്കറ്റ് സീറ്റുകള്‍, ഡീലക്‌സ് ഫ്‌ളോര്‍ കണ്‍സോള്‍, എക്‌സ്‌ക്ലുസീവ് പെഡെസ്റ്റല്‍ സ്‌പേസ്, മെറ്റല്‍ ഫിനിഷ് സ്റ്റിയറിംഗ് വീല്‍ എന്നിവയാണ് കാറിന് ഉള്‍വശത്തെ സവിശേഷതകള്‍.

എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്ക് സെഗ്‌മെന്റില്‍ വിപണി വിഹിതം വര്‍ധിപ്പിക്കുകയാണ് ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷന്‍ അവതരിപ്പിക്കുന്നതിലൂടെ ഹ്യുണ്ടായ് ലക്ഷ്യം വെയ്ക്കുന്നത്. ഹ്യുണ്ടായുടെ ചില എതിരാളികള്‍ ഈ സെഗ്‌മെന്റില്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഓഫര്‍ ചെയ്യുന്നുണ്ട്.

ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷന്റെ ഡെല്‍ഹി എക്‌സ്-ഷോറൂം വില

എറ പ്ലസ് സ്‌പോര്‍ട്‌സ് എഡിഷന്‍ (സോളിഡ്) 3.88 ലക്ഷം രൂപ

എറ പ്ലസ് സ്‌പോര്‍ട്‌സ് എഡിഷന്‍ (മെറ്റാലിക്) 3.92 ലക്ഷം

മാഗ്ന പ്ലസ് സ്‌പോര്‍ട്‌സ് എഡിഷന്‍ (സോളിഡ്) 4.14 ലക്ഷം

മാഗ്ന പ്ലസ് സ്‌പോര്‍ട്‌സ് എഡിഷന്‍ (മെറ്റാലിക്) 4.18 ലക്ഷം രൂപ

Comments

comments

Categories: Auto