ഷാജഹാന് ഉപാധികളോടെ ജാമ്യം

ഷാജഹാന് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: കെ എം ഷാജഹാനു ഉപാധികളോടെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ടാണ് ഷാജഹാന്‍ ഉള്‍പ്പെടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തത്. ഇന്നലെ കെ എം ഷാജഹാനെ കൂടാതെ എസ്‌യുസിഐ നേതാവ് എസ് ഷാജര്‍ഖാന്‍, ഭാര്യ എസ് മിനി, എസ്‌യുസിഐ പ്രവര്‍ത്തകന്‍ എസ് ശ്രീകുമാര്‍, തോക്കുസ്വാമി എന്ന ഹിമവല്‍ ഭദ്രാനന്ദ അടക്കമുള്ളവര്‍ക്കു ജാമ്യം ലഭിച്ചു.

തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ പിടികൂടാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ബുധനാഴ്ചയാണു ബന്ധുക്കള്‍ പൊലീസ് ആസ്ഥാനത്തേക്കു മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിനിടെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് ആസ്ഥാനത്തെ അതിക്രമത്തിനു പിന്നില്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.

Comments

comments

Categories: Top Stories

Related Articles