യുഎസ് വിമാനത്തില്‍നിന്ന് ഏഷ്യക്കാരനെ പുറത്താക്കി

യുഎസ് വിമാനത്തില്‍നിന്ന് ഏഷ്യക്കാരനെ പുറത്താക്കി

വാഷിങ്ടണ്‍: ചിക്കാഗോയില്‍ നിന്ന് ലൂയിസ് വില്ലയിലേക്കുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍നിന്നും ഏഷ്യന്‍ വംശജനായ ഡോക്ടറെ വലിച്ചിഴച്ചു പുറത്താക്കി. യാത്രക്കാര്‍ അധികമായെന്ന കാരണത്താല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ സീറ്റില്‍ നിന്ന് വലിച്ചിഴച്ചു കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

സംഭവത്തെ കുറിച്ചു യാത്രക്കാരിലൊരാള്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്; അധിക ബുക്കിങ് നടന്നതിനാല്‍ ഏതെങ്കിലും നാലു യാത്രികര്‍ സ്വമേധയാ വിമാനത്തില്‍ നിന്നു പുറത്തിറങ്ങണമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ആരും ഇതിന് തയാറായിരുന്നില്ല. ഒടുവില്‍ അധികൃതര്‍ തന്നെ പുറത്താക്കേണ്ടവരെ തെരഞ്ഞെടുക്കുകയായിരുന്നു. ഏഷ്യന്‍ വംശജനായ ഡോക്ടറോടും ഭാര്യയോടും ഇറങ്ങാന്‍ ആവശ്യപ്പെട്ടുവെങ്കിലും അവര്‍ കൂട്ടാക്കിയില്ല. അടുത്ത ദിവസം തനിക്കു ജോലിക്കു പോകേണ്ടതാണെന്നു ഡോക്ടര്‍ അറിയിച്ചിരുന്നു എങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ സീറ്റില്‍ നിന്ന് പിടിച്ചുവലിച്ച് വിമാനത്തിനു പുറത്തേക്കു കൊണ്ടുപോകുകയായിരുന്നു.

Comments

comments

Categories: World