സമുദ്രമലിനീകരണത്തിനെതിരേ യോഗം കടലിനടിയില്‍

സമുദ്രമലിനീകരണത്തിനെതിരേ യോഗം  കടലിനടിയില്‍

തിരുവനന്തപുരം: സമുദ്രമലിനീകരണത്തിന്റെ ഭീഷണി ലോകശ്രദ്ധയില്‍ എത്തിക്കുന്നതിന്റെ ഭാഗമായി കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെ യോഗം കോവളം ഗ്രൂവ് ബീച്ച് സമുച്ചയത്തില്‍ ഇന്ന് നടക്കുന്നു. നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്ന സമുദ്രമലിനീകരണത്തെക്കുറിച്ചും സമുദ്ര ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന കാലാവസ്ഥാവ്യതിയാനങ്ങളെക്കുറിച്ചും അന്താരാഷ്ട്രതലത്തിലും ദേശീയതലത്തിലും നയരൂപീകരണത്തിന് നേതൃത്വം നല്‍കുന്നവരുടെ ശ്രദ്ധയിലേക്ക് എത്തിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. സമുദ്രസമ്പത്ത് കാത്തുസൂക്ഷിക്കാന്‍ സമാനചിന്താഗതിയുള്ളവരെ ഒന്നിച്ചുകൊണ്ടുവരാന്‍ ഇതുവഴി സാധിക്കുമെന്ന് സംഘാടകര്‍ കരുതുന്നു.

കടലിനടിയില്‍ യോഗം ചേരുന്നത് ലോകത്തിലെ ആദ്യസംഭവമാണ്. ഓഷ്യന്‍ ലൗ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് യോഗത്തിന് നേതൃത്വം നല്‍കുന്നത്. അതിരുകടന്ന മല്‍സ്യബന്ധനം, ആവാസ വ്യവസ്ഥയുടെ നാശം, അധിനിവേശ ജനുസുകളുടെ കടന്നുകയറ്റം തുടങ്ങിയ നിരവധി ഘടകങ്ങള്‍ സമുദ്രസമ്പത്തിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇന്ത്യന്‍ സമുദ്രമാണ് ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ടതെന്നു പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഈ വിഷയത്തില്‍ കൊണ്ടുവരേണ്ടമാറ്റങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ചും ഇന്നത്തെ യോഗം ചര്‍ച്ചചെയ്യും.

സമുദ്രങ്ങള്‍ സംരക്ഷിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യോഗത്തില്‍ രൂപം നല്‍കും. ദക്ഷിണേന്ത്യയിലെ സമുദ്രതീര ഹോട്ടലുകള്‍ ചേര്‍ന്ന് സമുദ്രമലിനീകരണം തടയാനുള്ള കാര്യപരിപാടിക്കു രൂപം നല്‍കും. ലോക സമുദ്രദിനമായ ജൂണ്‍ എട്ടുമുതല്‍ ‘ബീച്ച് ആന്‍ഡ് മറൈന്‍ എന്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ ക്ലബ്’ എന്ന സംഘടനയ്ക്കും തുടക്കമിടും.

Comments

comments

Categories: World