മോട്ടോര്‍ വാഹന ഭേദഗതി ബില്ലിന് ലോക്‌സഭയുടെ അംഗീകാരം

മോട്ടോര്‍ വാഹന ഭേദഗതി ബില്ലിന് ലോക്‌സഭയുടെ അംഗീകാരം

ന്യൂഡെല്‍ഹി: മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ലിന്റെ കരടിന് ലോക്‌സഭ അംഗീകാരം നല്‍കി. ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയും ശിക്ഷയും വര്‍ധിപ്പിക്കുന്നതിനുള്ള ശുപാര്‍ശ ഉള്‍ക്കൊള്ളുന്നതാണ് ഭേദഗതി. ഇതിനൊപ്പം നിയമങ്ങള്‍ പാലിച്ച് വണ്ടിയോടിക്കുകയും അപകടങ്ങളില്‍പെടുന്നവരെ സഹായിക്കുകയും ചെയ്യുന്നവരെ അനാവശ്യമായ നിയമ പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ഒഴിവാക്കാനും ബില്ലില്‍ നിര്‍ദേശമുണ്ട്.

വിവിധ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത ശിക്ഷയാണ് ഭേദഗതിയിലൂടെ നടപ്പാക്കുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ച് ഗുരുതരമായ അപകടങ്ങള്‍ ഉണ്ടായാല്‍ രക്ഷിതാക്കള്‍ക്ക് മൂന്നു വര്‍ഷം വരെ തടവു ശിക്ഷാ നല്‍കാവുന്നതാണെന്ന നിര്‍ദേശവും കരടു ബില്ലിലുണ്ട്. വാഹനാപകടങ്ങളില്‍ ഇരയാക്കപ്പെടുന്ന കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തില്‍ പത്തുമടങ്ങ് വര്‍ധന വരുത്തിയിട്ടുണ്ട്.

മാര്‍ച്ച് 31ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ വരുന്ന ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ലോക്‌സഭ ബില്‍ പരിശോധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി ഒരു പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയെ ഏല്‍പ്പിക്കുകയായിരുന്നു. പാര്‍ലമെന്ററി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ കൂടി അംഗീകരിച്ചാണ് മന്ത്രിസഭ ഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയിട്ടുള്ളത്

Comments

comments

Categories: Auto, Top Stories