ഇന്ത്യന്‍ സൈനികനെ പാകിസ്ഥാന്‍ വധശിക്ഷയ്ക്കു വിധിച്ചു

ഇന്ത്യന്‍ സൈനികനെ പാകിസ്ഥാന്‍ വധശിക്ഷയ്ക്കു വിധിച്ചു

ഇസ്ലാമാബാദ്: ചാരപ്രവര്‍ത്തി ആരോപിച്ചു പാകിസ്ഥാന്‍ പിടികൂടിയ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കല്‍ഭൂഷണ്‍ ജാദവിനു വധശിക്ഷ വിധിച്ചതായി പാകിസ്ഥാന്‍ സൈനിക കേന്ദ്രം തിങ്കളാഴ്ച അറിയിച്ചു.

1991 കമ്മീഷന്‍ഡ് നാവിക ഉദ്യോഗസ്ഥനായ ജാദവിനെ, ബലോചിസ്ഥാന്‍ വിമോചന പോരാളികളുമായി ഇടപാടുകള്‍ നടത്തിയെന്ന് ആരോപിച്ചു കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണു പാകിസ്ഥാന്‍ പിടികൂടിയത്. ഇയാള്‍ ‘റോ’യുടെ ഏജന്റ് ആണെന്ന കുറ്റമാണു പാകിസ്ഥാന്‍ ചുമത്തിയത്. എന്നാല്‍ പാകിസ്ഥാന്റെ വാദം ഇന്ത്യ നിഷേധിച്ചിരുന്നു. അതേസമയം താന്‍ റോയുടെ ഏജന്റാണെന്നു ജാദവ് മജിസ്‌ട്രേറ്റ് മുമ്പാകെ സമ്മതിച്ചിരുന്നതായി പാകിസ്ഥാന്‍ പറഞ്ഞു.

Comments

comments

Categories: World