ഫഌപ്കാര്‍ട്ട് 1.4 ബില്യണ്‍ ഡോളറിന്റെ ധനസമാഹരണം നടത്തി

ഫഌപ്കാര്‍ട്ട് 1.4 ബില്യണ്‍ ഡോളറിന്റെ ധനസമാഹരണം നടത്തി

മുംബൈ: അമേരിക്കന്‍ കമ്പനി ഇബേ, ചൈനീസ് ഇന്റനെറ്റ് ഭീമന്‍ ടെന്‍സെന്റ്, മൈക്രോസോഫ്റ്റ് എന്നിവരില്‍ നിന്നായി 1.4 ബില്യണ്‍ ഡോളര്‍ സമാഹരിച്ചുവെന്ന് ഇന്ത്യന്‍ ഇ കൊമേഴ്‌സ് കമ്പനി ഫഌപ്കാര്‍ട്ട് അറിയിച്ചു. 11.6 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയായാണ് ഈ ഇടപാടുകളിലൂടെ ഫഌപ്കാര്‍ട്ട് മാറി.

നവീകരണത്തിനായി ടെന്‍സെന്റ്, ഇബേ, മൈക്രോസോഫ്റ്റ് എന്നിവരടക്കം നല്‍കുന്ന പിന്തുണയില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. സാങ്കേതികതയുടെ വികാസത്തിലൂടെ ഇന്ത്യയിലെ വാണിജ്യ രംഗത്തില്‍ വേഗത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുത്തുന്നതിന് ഈ ഇടപാട് വഴി സാധിക്കുമെന്നും ഫഌപ്കാര്‍ട്ട് സ്ഥാപകരായ സച്ചിന്‍ ബെന്‍സാലും ബിന്നി ബെന്‍സാലും പ്രസ്താവനയില്‍ പറഞ്ഞു. തന്ത്രപരമായ വാണിജ്യ കരാറാണ് നിക്ഷേപം വഴി ഇബേ ലക്ഷ്യമിടുന്നത്. ഇബേയുടെ ഇന്ത്യന്‍ വിഭാഗത്തെ ഫഌപ്കാര്‍ട്ടിന് വില്‍ക്കാനാണ് നീക്കം.

വില്‍പ്പന നടന്നു കഴിഞ്ഞാലും ഫഌപ്കാര്‍ട്ടിന്റെ ഭാഗമായി നിന്ന് സ്വതന്ത്രമായി ഇബേ പ്രവര്‍ത്തിക്കും.ആഗോള രംഗത്തെ മുന്‍നിര ഇ കൊമേഴ്‌സ് കമ്പനിയായ ഇബേയും വിപണിയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഫഌപ്കാര്‍ട്ടും തമ്മിലുള്ള കൂട്ടുകെട്ട് രണ്ട് കമ്പനികളുടെയും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും അവസരങ്ങള്‍ വിപുലീകരിക്കുന്നതിനും ഇടയാക്കുമെന്ന് ഇബേ ഇന്‍കിന്റെ പ്രസിഡന്റും സിഇഒയുമായ ഡേവിന്‍ വെനിംഗ് പറഞ്ഞു.

Comments

comments

Categories: Top Stories

Related Articles