വാട്ടര്‍ ഗാര്‍ഡന്‍ സിറ്റിയുടെ ഒന്നാം ഘട്ടം ഉടന്‍ പൂര്‍ത്തിയാകും

വാട്ടര്‍ ഗാര്‍ഡന്‍ സിറ്റിയുടെ ഒന്നാം ഘട്ടം ഉടന്‍ പൂര്‍ത്തിയാകും

ഈ മാസം നടക്കാനിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് എക്‌സിബിഷനായ ഗള്‍ഫ് പ്രോപ്പര്‍ട്ടി ഷോയില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് സിറ്റി

ബഹ്‌റിന്‍: നഗരത്തിലെ പ്രധാന മിക്‌സഡ്-യൂസ്ഡ് വാട്ടര്‍ഫ്രണ്ടായ വാട്ടര്‍ ഗാര്‍ഡന്‍ സിറ്റിയുടെ ഒന്നാം ഘട്ടത്തിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകുമെന്ന് അല്‍ബിലാധ് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി പറഞ്ഞു. ഈ മാസം നടക്കാനിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് എക്‌സിബിഷനായ ഗള്‍ഫ് പ്രോപ്പര്‍ട്ടി ഷോയില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് വാട്ടര്‍ ഗാര്‍ഡന്‍ സിറ്റിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബഹ്‌റൈനിലെ സീഫ് ഡിസ്ട്രിക്റ്റിലാണ് വാട്ടര്‍ ഗാര്‍ഡന്‍ സിറ്റി ഒരുങ്ങുന്നത്. മറീനയേയും ബിച്ചിനേയും ഉള്‍പ്പെടുത്തിയാണ് നിര്‍മാണം നടത്തിയിരിക്കുന്നത്. റസിഡന്‍ഷ്യല്‍ യൂണിറ്റുകളും ബിസിനസ് സ്ഥാപനങ്ങള്‍ക്കായുള്ള ഓഫീസുകളും ഇതില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഇത്രയും മികച്ച സാഹചര്യത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ അത് കമ്പനിയുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുമെന്ന് കമ്പനി.

ആദ്യഘട്ടത്തില്‍ മറീന പ്രൊമെന്‍ഡെ ഡൈനിംഗ് സ്ട്രിപാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിലെ ഫാമിലി റസ്റ്റോറന്റിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. മറീന ഡിസ്ട്രിക്റ്റിലെ എല്ലാ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടേയും അതായത് റോഡുകള്‍, ഇലക്ട്രിക്കല്‍ പവര്‍, വാട്ടര്‍ സപ്ലേ, ഓടകള്‍ എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയാക്കി. ഹൈസ്പീഡ് കേബിളുകളായ ബെറ്റാല്‍കോ ഒപ്റ്റിക്കല്‍ ഫൈബറുകളും സ്ഥാപിച്ചു. സ്‌കൈ ഗാര്‍ഡന്‍ വില്ലകളുടേയും നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മാരിയോട്ട് റസിഡന്‍സ് ഇന്നിന്റെ നിര്‍മാണ ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നും അല്‍ബിലാധ് പറഞ്ഞു

എന്‍ജിനീയറിംഗ് കമ്പനിയായ എച്ച്ഒകെയിലെ ആര്‍ക്കിടെക്റ്റുമാര്‍ക്കാണ് സിറ്റിയുടെ നിര്‍മാണ ചുമതല. റസിഡന്‍ഷ്യല്‍ ഉപഭോക്താക്കള്‍ക്കും കൊമേഷ്യല്‍ ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഇണങ്ങുന്ന തരത്തിലാണ് സിറ്റി രൂപവല്‍ക്കരിച്ചിരിക്കുന്നതെന്ന് അല്‍ബിലാധ് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ ജനറല്‍ മാനേജര്‍ സയേദ് ജനഹി പറഞ്ഞു. ഏപ്രില്‍ 25 മുതല്‍ 27 വരെ ബഹ്‌റിനിലെ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ വച്ചാണ് ഗള്‍ഫ് പ്രോപ്പര്‍ട്ടി ഷോ നടക്കുന്നത്.

Comments

comments

Categories: World