എന്‍ഐഐടി സിഇഒ രാജിവച്ചു

എന്‍ഐഐടി  സിഇഒ രാജിവച്ചു

സ്‌കില്‍ ആന്‍ഡ് ടാലന്റ് ഡെവലപ്‌മെന്റ് സ്ഥാപനം എന്‍ഐഐടി ലിമിറ്റഡിന്റെ സിഇഒ സ്ഥാനത്തു നിന്ന് രാഹുല്‍ പത്‌വര്‍ധന്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളലാണ് രാജിയെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. സപ്‌നേഷ് ലല്ലയെ പുതിയ സിഇഒയായി നിയമിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കും. നിലവില്‍ എന്‍ഐഐടിയുടെ ഗ്ലോബല്‍ കോര്‍പ്പറേറ്റ് ബിസിനസ് തലവനാണ് ലല്ല. കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടായി ലല്ല സ്ഥാപനത്തിന്റെ ഭാഗമാണ്.

Comments

comments

Categories: Education