തണലാകേണ്ടവര്‍ താണ്ഡവമാടുന്നു: ജേക്കബ് തോമസ്

തണലാകേണ്ടവര്‍ താണ്ഡവമാടുന്നു: ജേക്കബ് തോമസ്

കൊല്ലം: തണലാകേണ്ടവര്‍ താണ്ഡവമാടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നു ജേക്കബ് തോമസ്. ഇനി വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്കില്ലെന്ന സൂചന നല്‍കി കൊണ്ടാണു ജേക്കബ് തോമസ് ഇക്കാര്യം പറഞ്ഞത്. ബന്ധു നിയമനത്തെ കുറിച്ചും ബജറ്റ് വില്‍പ്പന സംബന്ധിച്ചും രൂക്ഷമായ ഭാഷയിലാണു ജേക്കബ് തോമസ് പ്രതികരിച്ചത്.

സ്വന്തക്കാര്‍ക്കു കസേര ഉറപ്പാക്കാനാണ് അധികാരത്തിലെത്തിയാല്‍ ചിലര്‍ ശ്രമിക്കുന്നത്. ബജറ്റ് വില്‍പ്പന അഴിമതിയല്ലെന്നു പറയുന്നു. വന്‍കിടക്കാരുടെ അഴിമതിക്കെതിരെ പ്രതികരിച്ചാല്‍ അത് വിജിലന്‍സ് രാജ് ആവുമെന്നു ഹൈക്കോടതി പരാമര്‍ശങ്ങള്‍ മുന്‍നിര്‍ത്തി ജേക്കബ് തോമസ് പറഞ്ഞു. ഇനി വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് എത്തുമോയെന്ന ചോദ്യത്തിന് തിരുവനന്തപുരത്ത് നിന്ന് താന്‍ ഏറെ അകലെയാണെന്ന മറുപടിയാണ് ജേക്കബ് തോമസ് നല്‍കിയത്.

സര്‍ക്കാര്‍ ജേക്കബ് തോമസിനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടതിന് ശേഷം രൂക്ഷമായ പ്രതികരണവുമായി മുന്‍ വിജലന്‍സ് ഡയറക്ടര്‍ രംഗത്തെത്തുന്നത് ആദ്യമായിട്ടാണ്.

Comments

comments

Categories: Top Stories