ഗൂഗിള്‍ വിവേചനം കാട്ടുന്നെന്ന് ഡിഒഎല്‍

ഗൂഗിള്‍ വിവേചനം കാട്ടുന്നെന്ന് ഡിഒഎല്‍

ആഗോള ടെക്‌നോളജി കമ്പനിയായ ഗൂഗിള്‍ വനിതാ ജീവനക്കാരോട് വിവേചനം കാട്ടുന്നെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലേബര്‍ (ഡിഒഎല്‍). ഗൂഗിളിലെ സ്ത്രീ ജീവനക്കാരുടെ ശമ്പളം പുരുഷന്‍മാരുടേതിനെക്കാള്‍ കുറവാണെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് അമേരിക്കന്‍ തൊഴില്‍ വകുപ്പ് അന്വേഷണം തുടരുകയാണ്. ആഗോള തലത്തില്‍ തന്നെ തങ്ങളുടെ പുരുഷ- വനിതാ ജീവനക്കാര്‍ തമ്മിലെ വേതനത്തിലെ അന്തരം കുറച്ചെന്നു ഈക്വല്‍ പേ ഡേയില്‍ ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഗൂഗിള്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചെന്ന ആരോപണം ശരിവയ്ക്കുന്ന തെളിവുകള്‍ ലഭിച്ചെന്ന് ഡിഒഎല്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: Business & Economy, Women