താച്ചര്‍ യുഗത്തിന്റെ അന്ത്യം

താച്ചര്‍ യുഗത്തിന്റെ അന്ത്യം

2013 ഏപ്രില്‍ എട്ടിനായിരുന്നു ബ്രിട്ടന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയെന്ന് ഖ്യാതി നേടിയ മാര്‍ഗരെറ്റ് താച്ചര്‍ അന്തരിച്ചത്. 87ാം വയസില്‍ സ്‌ട്രോക് വന്നായിരുന്നു താച്ചറുടെ മരണം. 1979 മുതല്‍ 1990 വരെയുള്ള സംഭവബഹുലമായ കാലഘട്ടത്തില്‍ അവര്‍ ബ്രിട്ടന്റെ കടിഞ്ഞാണ്‍ വഹിച്ചു. ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടനെ ഭരിച്ച നേതാവായിരുന്നു അവര്‍. ബ്രിട്ടനിലെ തൊഴിലാളി സംഘടനകളുടെ അധികാരത്തെ താച്ചര്‍ അടിച്ചമര്‍ത്തി, സര്‍ക്കാര്‍ സംരംഭങ്ങളെ സ്വകാര്യവല്‍ക്കരിച്ചു, ഫാല്‍ക്ലാന്‍ഡ്‌സ് യുദ്ധം ജയിച്ചു…

അങ്ങനെ നിരവധി സുപ്രധാന ഏടുകള്‍ അഴരുടെ കരിയറില്‍ കുറിച്ചിടാം. ധ്രൂവീകരണനേതാവായിരുന്നു അവര്‍, ബ്രിട്ടന്റെ അയണ്‍ ലേഡി എന്നും താച്ചര്‍ അറിയപ്പെട്ടു. സ്വതന്ത്ര വിപണിയുടെ വക്താവായിരുന്നു താച്ചര്‍, അതേസമയം കണ്‍സര്‍വേറ്റിവ് നയങ്ങളുടെയും. 1925 ഒക്‌റ്റോബര്‍ 23നായിരുന്നു ജനനം.

Comments

comments

Categories: FK Special