ശബ്ദതരംഗങ്ങള്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് വഴിയൊരുക്കും

ശബ്ദതരംഗങ്ങള്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് വഴിയൊരുക്കും

ബാഹ്യപ്രേരകങ്ങള്‍ ചില മേഖലകളില്‍ വ്യതിചലനങ്ങള്‍ ഉണ്ടാക്കിയേക്കാം. മൊബീല്‍ ഫോണുകളും കംപ്യൂട്ടറുകളും സൈബര്‍ ലോകത്ത് സുരക്ഷിതമല്ലാത്തതു പോലെയാണ് ആക്‌സിലറോമീറ്ററിന്റെ കാര്യത്തിലും ബാഹ്യ ശക്തികള്‍ വ്യതിചലനങ്ങള്‍ സൃഷ്ടിക്കുന്നത്. ശബ്ദ തരംഗങ്ങളാണ് ഇത്തരം വ്യതിചലനങ്ങള്‍ക്കുള്ള മുഖ്യ കാരണം.

ഇന്നു കാണുന്ന സൈബര്‍ ആക്രമണങ്ങളില്‍ നിന്നു നിങ്ങളുടെ മൊബീല്‍ ഫോണുകളും ലാപ് ടോപ്പുകളും താരതമ്യേന സുരക്ഷിതമാണ്. അതിന് നമ്മള്‍ കടപ്പെട്ടിരിക്കുന്നത്, ആന്റി വൈറസ്, രഹസ്യകോഡ് സോഫ്റ്റ്‌വെയറുകളോടാണ്. പക്ഷേ, ഉപകരണങ്ങള്‍ക്കു പുറത്ത് നിന്നുള്ള ആക്രമണഭീഷണി ശക്തമാണ്. മുമ്പത്തേക്കാള്‍ വേഗത്തില്‍ പ്രതിരോധം ഭേദിക്കാനുള്ള വൈറസുകളുടെ കഴിവും നുഴഞ്ഞു കയറ്റം വര്‍ധിപ്പിക്കാനിടയാകുന്നു.

ഉപകരണങ്ങളുടെ സവിശേഷതകള്‍ സൈബര്‍ ആക്രമണകാരികളായ സൈഡ് ചാനലുകള്‍ ഇന്ന് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഉപകരണത്തിന്റെ വൈദ്യുതി ഉപയോഗം, പ്രവൃത്തികള്‍ ചെയ്തു തീര്‍ക്കാനായി എടുക്കുന്ന സമയം, ഓരോ ഇടവേളകളിലും ഉണ്ടാകുന്ന വൈദ്യുത കാന്തിക റേഡിയേഷന്‍ തോത് എന്നിവയാണ് നിരീക്ഷിക്കുന്നത്. ഇത്തരത്തിലുള്ള നിരീക്ഷണങ്ങളുടെ ഭാഗമായി നിരവധി ചാരപ്രവൃത്തികള്‍ വാര്‍ത്താവിനിമയ ലോകത്ത് നടന്നു വരുന്നുണ്ട്. പക്ഷെ ഇതിനെ ചെറുത്തു നില്‍ക്കുക പ്രയാസമാണ്. കംപ്യൂട്ടറുകളെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന കാര്യത്തില്‍ ഇത് എന്നും പ്രശ്‌നമായിരുന്നു.

ഈ കണ്ടുപിടിത്തങ്ങളില്‍ ഏറ്റവും വലുത് മിഷിഗന്‍ യൂണിവേഴ്‌സിറ്റിയുടെ ആക്‌സിലെറോമീറ്ററിന്റേതാണ്. ശബ്ദത്തെ ഉപകരണങ്ങളുമായി ബന്ധിപ്പിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. നാവിഗേഷന്‍ ഘടന പോലെയാണ് ഇതുപയോഗിച്ച് ശബ്ദ വേഗത അളക്കുന്നത്. സ്മാര്‍ട്ട് ഫോണുകളുടെ ഓരോ ചലനങ്ങളും ചുവടുവെപ്പുകളും അതിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. ഫോണില്‍ നിന്നു പുറപ്പെടുന്ന ശബ്ദവീചികളില്‍ അനുഭവപ്പെടുന്ന കമ്പനത്തിലൂടെ ഉപകരണത്തിന്റെ ചലനങ്ങളും ഇതിലൂടെ അറിയാന്‍ കഴിയും.

ആക്‌സിലറോമീറ്ററുകളെ മൈക്രോഫോണുകളാക്കി മാറ്റിക്കൊണ്ട് സ്മാര്‍ട്ട്‌ഫോണുകളില്‍ ഏതു കീയാണ് ഞെക്കുന്നതെന്ന് നിരീക്ഷിക്കാം. ഇത്തരം നിരീക്ഷണത്തിലൂടെ മൊബീല്‍ ഫോണിലൂടെ ചാരവൃത്തി സാധ്യമാകും.

ഉപകരണങ്ങള്‍ക്കുണ്ടാകുന്ന അപകടസാധ്യത

ചികില്‍സാ ഉപകരണരംഗത്തും അപകട സാധ്യതകള്‍ ഇന്ന് ഏറെയാണ്. രോഗികളില്‍ മരുന്ന് എത്രത്തോളം കയറ്റുന്നു എന്നു മനസ്സിലാക്കാനായി ആക്‌സിലേറോമീറ്റര്‍ പൊതുവെ ഉപയോഗിക്കാറുണ്ട്. മെഡിക്കല്‍ ഉപകരണങ്ങളെ പുറത്തു നിന്നുള്ള ചില ശബ്ദതരംഗങ്ങള്‍ക്ക് അതിന്റെ പ്രവൃത്തിയില്‍ നിന്നും വ്യതിചലിപ്പിക്കാന്‍ കഴിയും. മെഡിക്കല്‍ ഉപകരണങ്ങളിലും മരുന്നുകളിലും നിശ്ചയിച്ചിരുന്ന തോതിനെയും മറ്റ് അളവുകളെയും വ്യതിചലിപ്പിച്ചു കൊണ്ട് എല്ലാത്തിലും മാറ്റം വരുത്താനാകും. പുറത്തു നിന്നുള്ള ഒരു ചെറിയ ശബ്ദം പോലും അളവുകള്‍ തെറ്റാന്‍ കാരണമാവുന്നു. സംഗീതം പോലും ഇതിനെ ദോഷകരമായാണ് ബാധിക്കുന്നത്.

രോഗികള്‍ക്ക് മരുന്ന് നല്‍കുന്ന കാര്യത്തിലും ആക്‌സിലെറോമീറ്റര്‍ ഉപയോഗിച്ച് മരുന്നിന്റെ തോത് രോഗിയുടെ ശരീരത്തിന് എത്രത്തോളം ഉള്‍ക്കൊള്ളാനാകുമെന്നു മനസ്സിലാക്കാനാകും.
വ്യാവസായിക മേഖലയിലെ കാര്യവും ഇതേ പോലെയാണ്. ആക്‌സിലേറോമീറ്റര്‍ ഉപയോഗിച്ച് രാസവസ്തുക്കളുടെയും ഇന്ധനങ്ങളുടെയും അളവും തോതും മനസ്സിലാക്കാന്‍ സാധിക്കും എന്നാല്‍ ചില ബാഹ്യപ്രേരകങ്ങള്‍ ഈ അളവുകളെ പൂര്‍ണ്ണമായും തെറ്റിക്കുന്നു. കൂടുതല്‍ ശക്തിയില്‍ പ്രവഹിക്കുന്ന ശബ്ദങ്ങളാണ് അതില്‍ മുഖ്യവും. ഇങ്ങനെ ഉണ്ടാകുന്ന കാരണങ്ങളാല്‍ മുഴുവന്‍ നിയന്ത്രണവും നഷ്ടമാവുന്നു.

ശബ്ദം കേള്‍ക്കുന്ന വഴിയേ ആളില്ലാ സൈനിക വിമാനം പറക്കുന്നതു പോലെയാണ് ഈ അവസ്ഥയെ കാണാം. ആക്‌സിലറോ മീറ്റര്‍ ഇതിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും ആക്രമണം നടത്താതെ ആളില്ലാവിമാനം തിരിച്ചുപോകുകയും ചെയ്യുന്ന സ്ഥിതിവിശേഷമുണ്ടാകും. ഇത് ഒട്ടുമിക്ക മേഖലകളെയും ബാധിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ ശബ്ദതരംഗങ്ങള്‍ വഴി തന്നെ ചെറുക്കാനും സാധ്യമാണ്. ശബ്ദം പുറപ്പെടുന്നതിന്റെ ഉറവിടം കണ്ടെത്തി അതിനെ തടഞ്ഞു നിര്‍ത്തുകയും സാധ്യമാണ്. കീബോര്‍ഡില്‍ പാസ്സ്‌വേര്‍ഡ് ഉപയോഗിച്ചു കൊണ്ട് അത് തടഞ്ഞു നിര്‍ത്താമെന്ന് യു എസിലെ അലബാമ യൂണിവേഴ്‌സിറ്റിയാണ് കണ്ടെത്തിയത്.

മനുഷ്യന് ഒരു ശബ്ദം കേള്‍ക്കുവാനുള്ള ശ്രവണ ശക്തി ഒരേ പോലെയാണ്. എന്നാല്‍ അത് കേള്‍ക്കുന്ന തോത് വ്യത്യസ്തമായിരിക്കും. ഓരോരുത്തരും കേള്‍ക്കുന്ന ശബ്ദതരംഗങ്ങള്‍ വ്യത്യസ്തമാണ്. ശബ്ദതരംഗങ്ങള്‍ പ്രവഹിപ്പിച്ചു കൊണ്ട് എല്ലാത്തിലും മാറ്റം വരുത്താം. ഇത് സൈബര്‍ ലോകം നേരിടുന്ന നുഴഞ്ഞു കയറ്റം പോലെയാണ്. മാനണ്ഡങ്ങളെ വ്യതിചലിപ്പിക്കാന്‍ ശബ്ദതരംഗങ്ങള്‍ കൊണ്ട് സാധ്യമാണ്.

ഇത് എങ്ങനെ ഒഴിവാക്കാം.

ഇത്തരത്തില്‍ പുറത്തു നിന്നും എത്തുന്ന ചില ശബ്ദങ്ങള്‍ക്ക് നമ്മള്‍ നിശ്ചയിച്ചു വെച്ചിട്ടുള്ള മാനദണ്ഡങ്ങളെ വ്യതിചലിപ്പിക്കാന്‍ സാധിക്കുന്നത് ഇല്ലാതാക്കാനാകും. ഒരു ഭൗതിക കവചം കൊണ്ട് വിവരങ്ങള്‍ ചോര്‍ന്നു പോകുന്നതും വിട്ടുവീഴ്ചകള്‍ ആയി പോവുന്നതുമായ കാര്യങ്ങളെ സുരക്ഷിതമാക്കാന്‍ സാധിക്കും. ഈ ഭൗതിക കവചം റേഡിയോ തരംഗങ്ങളെയും ശബ്ദ തരംഗങ്ങളെയും തടഞ്ഞു നിര്‍ത്തിക്കൊണ്ട് ആക്‌സിലേറോമീറ്ററിന്റെ പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കും. ഈ കവചം ഉപയോഗിക്കുന്നതു വഴി ആക്‌സിലേറോമീറ്ററില്‍ തട്ടുന്ന ശബ്ദത്തിന്റെ വൈബ്രേഷന്‍ കുറയ്ക്കാന്‍ സാധിക്കും. ഇത് ശബ്ദങ്ങള്‍ അരിച്ചെടുത്ത് ഓഡിയോ, സംഭാഷണ ശകലങ്ങളായി വേര്‍തിരിക്കാന്‍ കഴിയും. പുറത്ത് നിന്നുള്ള ശബ്ദങ്ങള്‍ക്കു പുറമെയുണ്ടാകുന്ന ആക്രമണങ്ങളെയും തടഞ്ഞു നിര്‍ത്താന്‍ ഈ കവചത്തിന് സാധ്യമാണ്.

Comments

comments

Categories: FK Special, Tech