ജിയോ സമ്മര്‍ ഓഫര്‍ പിന്‍വലിച്ചതിനെതിരെ ഉപയോക്താക്കള്‍

ജിയോ സമ്മര്‍ ഓഫര്‍  പിന്‍വലിച്ചതിനെതിരെ  ഉപയോക്താക്കള്‍

താങ്ങാനാവുന്ന നിരക്കില്‍ ഇന്റര്‍നെറ്റ് സേവനം ആസ്വദിക്കാനുള്ള ശരാശരി ഇന്ത്യക്കാരന്റെ അവസരം നഷ്ടപ്പെടുത്തുന്നു

ന്യൂഡെല്‍ഹി: റിലയന്‍സ് ജിയോയുടെ സൗജന്യ സമ്മര്‍ ഓഫര്‍ പിന്‍വലിച്ചതില്‍ ഉപയോക്താക്കളുടെ കടുത്ത പ്രതിഷേധം. ഇതു സംബന്ധിച്ച് ചെയ്ഞ്ച്‌ഡോട്ട്.ഓര്‍ഗ് വെബ്‌സൈറ്റില്‍ അമിത് ഭവാനി എന്ന ടെക്കി സമര്‍പ്പിച്ച പരാതിയെ പിന്തുണച്ച് കുറച്ചു സമയത്തിനുള്ളില്‍ 65000 പേരാണ് ഒപ്പിട്ടത്. താങ്ങാനാവുന്ന നിരക്കില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആസ്വദിക്കാനുള്ള ശരാശരി ഇന്ത്യക്കാരന്റെ അവസരം നഷ്ടപ്പെടുത്തുന്നതാണ് ജിയോയുടെ ഓഫര്‍ പിന്‍വലിച്ച നടപടിയെന്ന് പരാതിയില്‍ ആരോപിക്കുന്നു.

പൊതു ജനത്തിനുവേണ്ടി നിലകൊള്ളേണ്ടതിനുപകരം ട്രായി ഓഫര്‍ അവസാനിപ്പിക്കാനാണ് നിര്‍ദേശിച്ചതെന്നും പരാതിയില്‍ കുറ്റപ്പെടുത്തി.  303 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ മൂന്നു മാസത്തേക്ക് ഫ്രീ ഡാറ്റയും കോളുകളും ഉപയോക്താവിന് പ്രദാനം ചെയ്യുന്നതായിരുന്നു ജിയോയുടെ സമ്മര്‍ ഓഫര്‍.

എന്നാല്‍ ടെലികോം റെഗുലേറ്ററായ ട്രായിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വ്യാഴാഴ്ച
ജിയോ ഈ ഓഫര്‍ പിന്‍വലിച്ചു. എന്നാല്‍ പിന്‍വലിക്കുന്നതിന് മുന്‍ഫ് ജിയോ സമ്മര്‍ സര്‍പ്രൈസില്‍ ചേര്‍ന്ന വരിക്കാര്‍ക്ക് ഓഫറിന്റെ ആനുകൂല്യം ലഭിക്കുമെന്നു കമ്പനി അറിയിച്ചിരുന്നു.

Comments

comments

Categories: Top Stories

Related Articles