ഈജിപ്റ്റില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ സ്‌ഫോടനം 21 പേര്‍ കൊല്ലപ്പെട്ടു

ഈജിപ്റ്റില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ സ്‌ഫോടനം 21 പേര്‍ കൊല്ലപ്പെട്ടു

കെയ്‌റോ: ആഗോള കത്തോലിക്കാസഭ വിശുദ്ധവാരത്തിനു തുടക്കമിടുന്ന ഓശാന ഞായര്‍ ദിനമായ ഇന്നലെ വടക്കന്‍ ഈജിപ്റ്റിലെ സെന്റ് ജോര്‍ജ് കോപ്റ്റിക് ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും 50-ലേറെ പേര്‍ക്കു പരിക്കേറ്റതായും അല്‍-അഹ്‌റം പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം രാവിലെ പത്തിനാണ് അപകടം നടന്നത്. ഈജിപ്റ്റിന്റെ ജനസംഖ്യയുടെ പത്ത് ശതമാനത്തോളം പേര്‍ കോപ്റ്റിക് ക്രിസ്ത്യാനികളാണ്.

ഇസ്ലാം തീവ്രവാദികള്‍ ഇൗ വിഭാഗക്കാരെ ദീര്‍ഘനാളായി ലക്ഷ്യമിട്ടിരിക്കുകയായിരുന്നു. ഈജിപ്റ്റില്‍ ഹോസ്‌നി മുമ്പാറക് ഭരണകൂടത്തെ അധികാരഭ്രഷ്ടനാക്കുന്നതില്‍ ഈ വിഭാഗം നിര്‍ണായക പങ്കുവഹിച്ചെന്നാണ് പരക്കേ പ്രചരിച്ചിരിക്കുന്നത്. 2011-ല്‍ മുമ്പാറക് അധികാരഭ്രഷ്ടനായതിനു ശേഷം ഇവര്‍ക്കെതിരേ നിരന്തരം ആക്രമണങ്ങള്‍ അരങ്ങേറിയിരുന്നു. ഈജിപ്റ്റിലെ വിവിധയിടങ്ങളില്‍ നടന്നിട്ടുള്ള വിഭാഗീയ സംഘട്ടനങ്ങളില്‍ നിരവധി കോപ്റ്റിക് ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കെയ്‌റോയില്‍ നടന്ന ആക്രമണത്തില്‍പ്പെട്ട് കൊല്ലപ്പെട്ടത് 25 കോപ്റ്റിക് ക്രിസ്ത്യാനികളാണ്.

Comments

comments

Categories: Top Stories, World