അല്‍ധാറിന്റെ യാസ് ദ്വീപിലെ അഡംബര വീടുകളുടെ കരാര്‍ ഘാന്‍ടൂടിന്

അല്‍ധാറിന്റെ യാസ് ദ്വീപിലെ അഡംബര വീടുകളുടെ കരാര്‍ ഘാന്‍ടൂടിന്

500 മില്യണ്‍ ദിര്‍ഹത്തിന്റെ കരാറിണ് നല്‍കിയിരിക്കുന്നത്

അബുദാബി: യാസ് ദ്വീപില്‍ അല്‍ധാര്‍ പ്രോപ്പര്‍ട്ടി നിര്‍മിക്കുന്ന ആഡംബര റസിഡന്‍ഷ്യല്‍ ഡെവലപ്‌മെന്റ് പദ്ധതി മയന്റെ പ്രധാന കരാര്‍ ഘാന്‍ടൂട് ജനറല്‍ കണ്‍സ്ട്രക്ഷന് നല്‍കി. 500 മില്യണ്‍ ദിര്‍ഹത്തിന്റെ പദ്ധതിയാണ് ഘാന്‍ടൂടിന് നല്‍കിയതെന്ന് അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിര്‍മാതാക്കള്‍ പത്രക്കുറിപ്പിലൂടെ പറഞ്ഞു.

512 യൂണിറ്റുകള്‍ ഉള്‍പ്പെട്ട 11 നിലകളുള്ള അഞ്ച് കെട്ടിടങ്ങളുടെ നിര്‍മാണച്ചുമതലയാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ 19 യൂണിറ്റുകള്‍ ആഡംബര ബീച്ച് വില്ലകളായിരിക്കും. അബുദാബിയിലെ ഏറ്റവും മനോഹരമായ പ്രദേശമായ യാസ് ദ്വീപിലേക്ക് മയന്‍ എത്തുന്നതിലൂടെ പ്രദേശത്തിന്റെ ഡിമാന്‍ഡ് ഉയരുമെന്ന് അല്‍ധാറിലെ ചീഫ് ഡവലപ്‌മെന്റ് ഓഫീസറായ തലാല്‍ അല്‍ ധിയേബി പറഞ്ഞു. ലോക നിലവാരത്തിലുള്ള ജീവിത സൗകര്യങ്ങള്‍ മയന്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്റ്റുഡിയോ, നാല് ബെഡ്‌റൂമുകള്‍ വരെയുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍, ഗോള്‍ഫ് കോഴ്‌സ് ഹോമുകള്‍, ബീച്ച് ഫ്രണ്ട് വില്ലകള്‍ എന്നിവയാണ് മയനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നീന്തല്‍ കുളങ്ങള്‍, കുട്ടികളുടെ കളിസ്ഥലങ്ങള്‍, ജിംനേഷ്യം, റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവയും മയന്‍ റസിഡന്റ് പദ്ധതിയിലുണ്ടാകും.

Comments

comments

Categories: Business & Economy, World