ബെംഗളൂരില്‍ നിന്ന് ഹിമാലയത്തിലേക്ക്

ബെംഗളൂരില്‍ നിന്ന് ഹിമാലയത്തിലേക്ക്

ടെക് നഗരമായ ബെംഗളൂരിന്റെ തിരക്കുകളില്‍ നിന്ന് ഓടി രക്ഷപ്പെട്ട് ബിന്‍സാറിലെത്തി സ്റ്റാര്‍ട്ടപ്പ് തുടങ്ങിയ രണ്ട് വനിതകള്‍

ഹിമാലയന്‍ മേഖലയുടെ മുഖമുദ്രയായ പ്രൗഢഗംഭീര ശാന്തത. ഇവിടെ ഒരു പുതിയ ഹോട്ടല്‍, വന്യതയുമായി കൂട്ടുകൂടാന്‍ സന്ദര്‍ശകരെ പ്രോല്‍സാഹിപ്പിക്കുകയാണ്. ബെംഗളൂരില്‍ ടെക് മേഖലയില്‍ വിഹരിച്ച രണ്ട് സ്ത്രീകളാണ് ഹിമാലയത്തിലേക്ക് തങ്ങളുടെ പുതിയ ആശയവുമായി ചേക്കേറിയത്. പ്രീതം റെഡ്ഡിയെയും പല്ലവി സിങ്ങിനെയും ബെംഗളൂരു നഗരത്തിന്റെ തിരക്കും പ്രശ്‌നങ്ങളും വല്ലാതെ അസ്വസ്ഥരാക്കിയിരുന്നു.

സ്വസ്ഥതയ്ക്കായി അവര്‍ ഈ മലനിരകളിലേക്ക് രക്ഷപ്പെട്ടു. എന്നാല്‍ മികച്ച സൗകര്യങ്ങളും വൃത്തിയും സുസ്ഥിരമായ വിനോദ സഞ്ചാരവും ഒരു പാക്കേജില്‍ ഉറപ്പുനല്‍കുന്ന ചുരുക്കം ചില ഹോട്ടലുകള്‍ മാത്രമേ അവര്‍ക്കവിടെ കാണാന്‍ സാധിച്ചുള്ളു. ഇത് സാധ്യതയായിക്കണ്ട് ഇരുവരും ബിന്‍സാര്‍ വന്യജീവി സങ്കേതത്തില്‍ വസ്തു സ്വന്തമാക്കുകയും പരിസ്ഥിതിസൗഹൃദമായി അവിടെയുള്ള റൂമുകള്‍ പുതുക്കിപ്പണിയുകയും ചെയ്തു.

ബിന്‍സാര്‍ ഫോറസ്റ്റ് റിട്രീറ്റ് എന്ന സ്റ്റാര്‍ട്ടപ്പ് തുടങ്ങിയിട്ടിപ്പോള്‍ രണ്ട് വര്‍ഷമായി. സൗരോര്‍ജ്ജമാണ് ഇവിടെ ഉപയോഗിക്കുന്നത്. ലൈറ്റുകളും മറ്റ് വൈദ്യുതോപകരണങ്ങളും പകല്‍ സമയങ്ങളില്‍ ഇവിടെ പ്രവര്‍ത്തിപ്പിക്കില്ല. വാട്ടര്‍ഹീറ്റര്‍ സൗരോര്‍ജ്ജം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മുറികളിലടക്കം എല്‍ഇഡി ലൈറ്റുകളാണ് ഉപയോഗിക്കുന്നത്. കൂടാതെ സോളാര്‍ വിളക്കുകളും ഉപയോഗിക്കുന്നു.

പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ശക്തമായി നിലനില്‍ക്കുന്ന ഒരു പ്രദേശത്തിന് ഇവരുടെ ഈ സംരംഭം തീര്‍ത്തും അനുയോജ്യമാണ്. ഡെല്‍ഹിയില്‍ നിന്ന് 12 മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ ബിന്‍സാര്‍ വന്യജീവി സങ്കേതത്തിലെത്തിച്ചേരാം. 7500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ വനമാണ് ഇവിടം. പുലികളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമാണ് ഈ പ്രദേശം.

മാര്‍ച്ച് മാസത്തില്‍ പോലും മഞ്ഞുവീഴ്ചയുണ്ടാകുന്നതും മരങ്ങള്‍ക്കിടയിലൂടെയുള്ള വനക്കാഴ്ചകളും ഇവിടം ഏറെ ആകര്‍ഷകമാക്കുന്നു. ഒരുകാലത്ത് ബ്രിട്ടീഷുകാരുടെ ഇഷ്ടകേന്ദ്രമായിരുന്ന ഇവിടെ ഇപ്പോഴും കൊളോണിയല്‍ കാലത്തെ തിരുശേഷിപ്പുകളായി നിരവധി കെട്ടിടങ്ങളുണ്ട്. റെഡ്ഡിയും സിങ്ങും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി തെരഞ്ഞെടുത്തതും ഇത്തരമൊരു കെട്ടിടമാണ്.

തീര്‍ത്തും സുന്ദരമായ ഒരു പ്രദേശമാണ് ഇതെന്നും അതുപോലെ തന്നെ സംരക്ഷിക്കേണ്ടതുണ്ടെന്നും റെഡ്ഡി പറയുന്നു. നഗരപ്രദേശങ്ങളില്‍ നിന്നുള്ള ആളുകള്‍ ഇവിടെയെത്തി പ്രദേശത്തിന്റെ ഭംഗി സ്വയം ആസ്വദിക്കുകയാണ് വേണ്ടതെന്നും അവര്‍ പറയുന്നു. കാടിന്റെ വന്യത അനുഭവിച്ചുതന്നെ അറിയണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. കംപ്യൂട്ടര്‍ വിദഗ്ധയായ സിങ്, തന്റെ ടെക് കരിയര്‍ അവസാനിപ്പിച്ചത് ബെംഗളൂരുവിനെ ഒരു വന്യജീവി സംരക്ഷണ സംഘത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനായാണ്. വന്യജീവികളെക്കുറിച്ചുള്ള വിവര ശേഖരവുമായി ബന്ധപ്പെട്ട പ്രോജക്റ്റിയാലിരുന്നു അവര്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. അവയുടെ വാസസ്ഥലത്തു വെച്ചു തന്നെ അവയെ കണ്ടെത്താനും സിങ് ശ്രമിച്ചു. ബിന്‍സാറിലെ വന്യജീവി വിസ്മയം നേരിട്ട് സന്ദര്‍ശകര്‍ക്ക് അനുഭവവേദ്യമാക്കാന്‍ അവര്‍ക്കൊപ്പം സഞ്ചരിക്കുകയാണിന്ന് സിങ്.

നഗരവാസികളെ സംബന്ധിച്ചിടത്തോളം ഏറെ വിസ്മയം ജനിപ്പിക്കുന്ന വനപാതകളായിരിക്കും ഇവിടങ്ങളിലേതെന്ന് അവര്‍ ഉറപ്പു നല്‍കുന്നു. ഓക്ക് മരങ്ങള്‍ അതിരിട്ട പൂക്കള്‍ നിറഞ്ഞ പാതയിലൂടെയായിരിക്കും ജീപ്പിലുള്ള യാത്ര. കാര്‍യാത്രയ്ക്ക് യാതൊരു മാര്‍ഗവുമില്ല. ബെംഗളൂരില്‍ നിന്ന് ലഡാക്ക് ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലേക്കും ഇന്ത്യ മുഴുവനും ഇവര്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. യോഗ, സൂഫി സംഗീതോല്‍സവം, ചെറിയ ചലച്ചിത്രോത്സവങ്ങള്‍ തുടങ്ങി നിരവധി ഇവന്റുകള്‍ കൂടി സംരംഭത്തിന്റെ ഭാഗമായി സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണിന്ന് ഇവര്‍.

Comments

comments

Categories: FK Special