Archive

Back to homepage
Business & Economy World

ഇന്ത്യാബുള്‍സിന്റെയും ലോധയുടെയും ലണ്ടന്‍ പ്രോജക്റ്റുകള്‍ പുരോഗമിക്കുന്നു

ലണ്ടനിലെ ‘ഗ്രോവ്‌നെര്‍ സ്‌ക്വയര്‍’ പ്രോജക്റ്റ് ലോധ ഡെവലപ്പേഴ്‌സ് അടുത്ത മാസം ലോഞ്ച് ചെയ്യും ന്യൂ ഡെല്‍ഹി : റിയല്‍ എസ്‌റ്റേറ്റ് കമ്പനികളായ ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ് ലിമിറ്റഡിന്റെയും ലോധ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ലണ്ടനിലെ പ്രോജക്റ്റുകള്‍ പുരോഗമിക്കുന്നു. 2013-14 കാലത്താണ് ഇരുവരും

Business & Economy

4,300 കോടി രൂപയുടെ മൂലധന ചെലവിടല്‍ കണക്കാക്കി ബിഎസ്എന്‍എല്‍

ടെലികോം മേഖലയിലെ കടുത്തമല്‍സരത്തില്‍ ബിഎസ്എന്‍എല്‍ ഉയര്‍ന്ന മല്‍സരക്ഷമത പ്രകടമാക്കുന്നു ന്യൂഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂലധന ചെലവിടലിനായി പൊതുമേഖല ടെലികോം സേവനദാതാവായ ബിഎസ്എന്‍എല്‍ നീക്കിവെച്ചിട്ടുള്ളത് ഏകദേശം 4300 കോടി രൂപ. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 75,000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ നല്‍കാനും

Top Stories World

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഷേഖ് ഹസീന ന്യൂഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്നലെ ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഹസീനയെ സ്വീകരിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിലെത്തിയിരുന്നു. ഔദ്യോഗിക വീട് സ്ഥിതി ചെയ്യുന്ന തലസ്ഥാനനഗരിയിലെ കല്യാണ്‍ മാര്‍ഗില്‍നിന്നും എയര്‍പോര്‍ട്ടിലേക്ക് യാതൊരു

Politics

എയര്‍ ഇന്ത്യ ഗെയ്ക്‌വാദിന് ഏഴാം തവണയും ടിക്കറ്റ് നിഷേധിച്ചു

ന്യൂഡല്‍ഹി: ശിവസേന എംപി രവീന്ദ്ര ഗെയ്ക്‌വാദിനു വെള്ളിയാഴ്ച എയര്‍ ഇന്ത്യ വിമാന ടിക്കറ്റ് നിഷേധിച്ചു. ഇന്നലത്തെ സംഭവത്തോടെ തുടര്‍ച്ചയായി ഏഴാം തവണയാണു ഗെയ്ക്‌വാദിന് എയര്‍ ഇന്ത്യ ടിക്കറ്റ് നിഷേധിച്ചത്. എന്നാല്‍ താന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചില്ലെന്ന് എംപി പ്രതികരിച്ചു. മാര്‍ച്ച്

Top Stories

യുഎന്‍ സുരക്ഷാ സമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം ഉടന്‍: സുഷമ

ന്യൂഡല്‍ഹി: യുഎന്‍ സുരക്ഷാ സമിതിയില്‍ വീറ്റോ അധികാരമുള്ള സ്ഥിരാംഗത്വം ഇന്ത്യക്ക് ഉടന്‍ ലഭിക്കുമെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നേടാനുള്ള എല്ലാ യോഗ്യതകളുമുണ്ടെന്നും ഇതിനു വേണ്ടിയുള്ള നയതന്ത്ര ശ്രമങ്ങള്‍ ഇന്ത്യ നടത്തുകയാണെന്നും സുഷമ വെള്ളിയാഴ്ച പറഞ്ഞു. രാജ്യസഭയിലെ ചോദ്യോത്തര

Top Stories World

സിറിയയില്‍ യുഎസ് സൈനിക നടപടി ആരംഭിച്ചു

വാഷിംഗ്ടണ്‍: സിറിയയില്‍ വ്യാഴാഴ്ച യുഎസ് വ്യോമാക്രമണം നടത്തി. ആറ് വര്‍ഷമായി ആഭ്യന്തരയുദ്ധം നടക്കുന്ന സിറിയയിലെ അമേരിക്കയുടെ ആദ്യ സൈനിക ഇടപെടലാണു വ്യാഴാഴ്ച നടത്തിയത്. പ്രസിഡന്റ് ബാഷര്‍ അല്‍-അസദിന്റെ സൈന്യം ഈ മാസം നാലിന് ഇഡ്‌ലിബ് പ്രവിശ്യയില്‍ നടത്തിയ രാസായുധ പ്രയോഗത്തെ തുടര്‍ന്നാണു

World

സിറിയയില്‍ മിസൈല്‍ വര്‍ഷിച്ചുകഴിയുമ്പോള്‍ യുഎസ് പിന്തുടരണം സമര്‍ഥമായ നയതന്ത്രം

സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്കെതിരേ നെര്‍വ് ഏജന്റ് (nerve agent) സരിന്‍ എന്ന കൂട്ടനശീകരണ ശേഷിയുള്ള ആയുധം (weapon of mass destruction) ഉപയോഗിച്ചതിനു സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദിനെതിരേ നടപടിയെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം യുക്തമായിട്ടാണു കണക്കാക്കപ്പെടുന്നത്. ഒരു

Business & Economy World

ആഗോള ഭക്ഷ്യവിലയില്‍ ഇടിവ് വന്നെന്ന് യുഎന്‍ ഭക്ഷ്യ ഏജന്‍സി

ഉല്‍പ്പാദനം വര്‍ധിച്ചതാണ് ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലയിടിച്ചത് റോം: ഏറക്കുറെ അടിസ്ഥാന ഭക്ഷണ പദാര്‍ത്ഥങ്ങളുടെയും വില ആഗോളതലത്തില്‍ മാര്‍ച്ചില്‍ ഇടിവ് നേരിട്ടുവെന്നും എന്നാല്‍ മാംസത്തിന്റെ വില ചെറിയതോതില്‍ ഉയര്‍ന്നെന്നും യുണൈറ്റഡ് നേഷന്‍സ് ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ (എഫ്എഒ) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഭക്ഷ്യധാന്യങ്ങള്‍, സസ്യ

World

ടോമഹ്വാക്ക് മിസൈല്‍: കൃത്യതയുള്ള മാരകായുധം

കഴിഞ്ഞ 20 വര്‍ഷമായി യുദ്ധമുഖത്ത് യുഎസ് പ്രധാനമായും ആശ്രയിക്കുന്നത് ടോമഹ്വാക്ക് ക്രൂസ് മിസൈലിനെയാണ്. ചൊവ്വാഴ്ച സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യയില്‍ വിമതര്‍ക്കു നേരെ രാസായുധപ്രയോഗം നടത്തിയ പ്രസിഡന്റ് ബാഷര്‍ അല്‍-അസദിന്റെ സൈന്യത്തിനെതിരേ വെള്ളിയാഴ്ച യുഎസ് നേവി നടത്തിയ ആക്രമണത്തില്‍ ഉപയോഗിച്ചത് 59 ടോമഹ്വാക്ക്

Business & Economy

ഹിന്ദുസ്ഥാന്‍ യൂനിലിവര്‍ തൊഴില്‍ശേഷി വെട്ടിച്ചുരുക്കുന്നു

മൊത്തം ബിസിനസ് പുനഃക്രമീകരണത്തിന്റെ ഭാഗമായാണിത് മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂനിലിവര്‍ ലിമിറ്റഡ് (എച്ച്‌യുഎല്‍) തൊഴില്‍ശേഷി വെട്ടികുറയ്ക്കാനൊരുങ്ങുന്നു. വിവിധ വിപണികള്‍ കേന്ദ്രീകരിച്ച് ചെലവ് വെട്ടികുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നീക്കം. എത്ര ജീവനക്കാരെയാണ് പിരിച്ചുവിടാനുദ്ദേശിക്കുന്നതെന്ന വിവരം ഏപ്രില്‍

Business & Economy

ഇന്‍ഫോസിസ് ബോര്‍ഡ് സ്ഥാപകരെ നിരാശപ്പെടുത്തുന്നുവെന്ന് വി ബാലകൃഷ്ണന്‍

കമ്പനിയുടെ മുന്‍കാല പ്രവര്‍ത്തന പാരമ്പര്യത്തെ ഉള്‍ക്കൊള്ളാന്‍ ഡയറക്റ്റര്‍ ബോര്‍ഡ് തയാറാകണം ബെംഗളുരു: ഇന്‍ഫോസിസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ (സിഒഒ) പ്രവീണ്‍ റാവുവിന്റെ വേതന വര്‍ധനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ബോര്‍ഡ് അംഗം വി ബാലകൃഷ്ണന്‍. ഇന്‍ഫോസിസിന്റെ നിലവിലെ ബോര്‍ഡ് സ്ഥാപകരെ നിരാശരാക്കുകയും

World

വിസാ ഫീസ് കൂട്ടി

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിസാ ഫീസില്‍ വന്‍ വര്‍ധന. ടൂറിസ്റ്റ് വിസയുടെ ഫീസ് 150 ദിര്‍ഹത്തില്‍ നിന്ന് 370 ദിര്‍ഹമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ടൂറിസ്റ്റ് വിസകളുടെ കലാവധി ആറു മാസത്തില്‍ നിന്ന് ഒരു വര്‍ഷമാക്കി വര്‍ധിപ്പിച്ചിട്ടുമുണ്ട്. ബിസിനസ് വിസകളുടെ കാലാവധിയും കൂട്ടിയിട്ടുണ്ടെങ്കിലും നിരക്കില്‍

Tech

നിന്റെന്‍ഡോക്കെതിരേ പെറ്റ്

പ്രമുഖ ഗെയ്മിംഗ് കമ്പനിയായ നിന്റെന്‍ഡോക്കെതിരേ മൃഗസ്‌നേഹികളുടെ സംഘടനയായ പെറ്റ രംഗത്ത്. നിന്റെന്‍ഡോ സ്വിച്ച് എന്ന പുതിയ ഗെയിം കണ്‍സോളില്‍ അവതരിപ്പിച്ചിട്ടുള്ള ഗെയ്മില്‍ പശുവിനെ കറക്കുന്നത് കാണിക്കുന്നതാണ് പെറ്റയുടെ പരാതിക്കടിസ്ഥാനം. രണ്ടു പേര്‍ക്കു കളിക്കാവുന്ന ഈ വിഡിയോ ഗെയ്മില്‍ കൂടുതല്‍ പാല്‍ കറന്നെടുക്കുന്നയാളാണ്

Sports

ഐപിഎല്‍ ഇമോജികളുമായി ട്വിറ്റര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ആവേശമുള്‍ക്കൊണ്ട് ട്വിറ്റര്‍ പ്രത്യേക ഇമോജികള്‍ പുറത്തിറക്കി. ഐപിഎല്ലിലെ 30 സൂപ്പര്‍താരങ്ങളുടെ മുഖം ഉപയോഗിച്ചാണ് ഇമോജികള്‍ തയാറാക്കിയിട്ടുള്ളത്. ഓരോ ദിവസവും ഏതു താരത്തിന്റെ പേരാണ് ഏറ്റവുമധികം പരാമര്‍ശിക്കുന്നതെന്ന വിവരവും ട്വിറ്റര്‍ ഉപയോക്താക്കളെ അറിയിക്കും.

Tech

ക്ലിപ്‌സ് ആപ്പ് പ്ലേ സ്റ്റോറില്‍

ഐ ഫോണുകളും ഐ പാഡുകളും ഉപയോഗിച്ച് കൂടുതല്‍ എക്‌സ്പ്രസീവ് ആയ വീഡിയോകള്‍ നിര്‍മിക്കാന്‍ സഹായിക്കുന്ന ക്ലിപ്‌സ് ആപ്ലിക്കേഷന്‍ ആപ്പിള്‍ ആപ്പ് സ്റ്റോറിലെത്തി. ആപ്പിളിന്റ ഈ ആപ്പ് ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മാര്‍ച്ചിലാണ് ഈ ആപ്ലിക്കേഷനെ കുറിച്ച് ആപ്പിള്‍ പ്രഖ്യാപിച്ചത്. ഏപ്രിലോടു കൂടി