യുഎസ് സ്വകാര്യ ബിസിനസുകള്‍ മാര്‍ച്ചില്‍ സൃഷ്ടിച്ചത് 2,60,000 തൊഴിലവസരങ്ങള്‍

യുഎസ് സ്വകാര്യ ബിസിനസുകള്‍ മാര്‍ച്ചില്‍ സൃഷ്ടിച്ചത് 2,60,000 തൊഴിലവസരങ്ങള്‍

വാഷിംഗ്ടണ്‍: മാര്‍ച്ച് മാസം അമേരിക്കയിലെ സ്വകാര്യ ബിസിനസുകള്‍ 2,60,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തിനിടെ ഏറ്റവുമധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ട മാസമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂഡീസും എഡിപിയും നടത്തിയ സ്വകാര്യ സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയിട്ടുള്ളത്.

യുഎസിലെ സ്വകാര്യ കമ്പനികള്‍ ഫെബ്രുവരിയില്‍ മൊത്തം 2,45,000 തൊഴിലവസരങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുന്നു. സേവനാധിഷ്ഠിത മേഖലകളില്‍ കൂടുതല്‍ തൊഴില്‍ എന്ന പതിവ് പ്രവണതയില്‍ നിന്നും മാറിയാണ് ഫെബ്രുവരിയിലും മാര്‍ച്ചിലും കമ്പനികള്‍ തൊഴില്‍ ഒരുക്കിയിട്ടുള്ളത്. മൊത്തം തൊഴിലവസരങ്ങളില്‍ 82,000 തൊഴിലും സംഭാവന ചെയ്തിട്ടുള്ളത് ഉല്‍പ്പാദന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളാണ്. 49,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് നിര്‍മ്മാണ മേഖലയിലാണ്.

പ്രൊഫഷണല്‍ ആന്‍ഡ് ബിസിനസ് സര്‍വീസസ് മേഖലയിലാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത, 57,000., ലെഷര്‍, ഹോസ്പിറ്റാലിറ്റി രംഗത്ത് 55,000 തൊഴിലവസരങ്ങളും ആരോഗ്യ പരിപാലന രംഗത്ത് 46,000 തൊഴിലവസരങ്ങളുമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.

Comments

comments

Categories: Business & Economy, World