ഐജിയുടെ റിപ്പോര്‍ട്ട് ആടിനെ പട്ടിയാക്കുന്നത്: ഉമ്മന്‍ ചാണ്ടി

ഐജിയുടെ റിപ്പോര്‍ട്ട് ആടിനെ പട്ടിയാക്കുന്നത്: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: മഹിജയെ നടുറോഡില്‍ വലിച്ചിഴച്ച സംഭവത്തില്‍ ഐജി മനോജ് എബ്രഹാം നല്‍കിയ റിപ്പോര്‍ട്ട് ആടിനെ പട്ടിയാക്കുന്നതു പോലെയാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പൊലീസ് എന്താണ് മഹിജയോട് ചെയ്തതെന്ന് എല്ലാവരും കണ്ടതാണ്.

ഐജി റിപ്പോര്‍ട്ട് നല്‍കിയാല്‍ സത്യം സത്യമല്ലാതാകില്ല. ഐജിയുടെ റിപ്പോര്‍ട്ട് അവിശ്വസനീയമാണ്. പൊലീസിന്റെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യായീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

Comments

comments

Categories: Politics

Related Articles