‘തീവ്രവാദവും എണ്ണ വില ഇടിവും ഹോസ്പിറ്റാലിറ്റി മേഖലയെ ബാധിച്ചു’

‘തീവ്രവാദവും എണ്ണ വില ഇടിവും ഹോസ്പിറ്റാലിറ്റി മേഖലയെ ബാധിച്ചു’

സൗദി അറേബ്യ, തുര്‍ക്കി, ഈജിപ്റ്റ് എന്നീ രാജ്യങ്ങളെയാണ് ഇത് ഏറ്റവും മോശമായി ബാധിച്ചത്

ദുബായ്: തീവ്രവാദവും എണ്ണവില ഇടിഞ്ഞതും പ്രാദേശിക ഹോസ്പിറ്റാലിറ്റി മേഖലയെ പ്രതികൂലമായി ബാധിച്ചെന്ന് കാള്‍സണ്‍ റെസിഡോര്‍ ഹോട്ടല്‍ ഗ്രൂപ്പിന്റെ മിഡില്‍ ഈസ്റ്റ് ആന്‍ഡ് സബ് സഹാറന്‍ ആഫ്രിക്കയുടെ വൈസ് പ്രസിഡന്റായ മാര്‍ക് വില്ലിസ് പറഞ്ഞു. സൗദി അറേബ്യ, തുര്‍ക്കി, ഈജിപ്റ്റ് എന്നീ രാജ്യങ്ങളെയാണ് ഇത് ഏറ്റവും മോശമായി ബാധിച്ചത്. 2017 ന്റെ ആദ്യപാദത്തില്‍ സൗദിയുടെ സാമ്പത്തിക രംഗത്ത് ഉണര്‍വുണ്ടായതിന്റെ ശുഭപ്രതീക്ഷയിലാണ് വില്ലിസ്.

എന്നാല്‍ തുര്‍ക്കിയിലേയും ഈജിപ്റ്റിലേയും റഡിസ്സണ്‍ ബ്ലൂ ഹോട്ടലിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണെന്നും വില്ലിസ് പറഞ്ഞു. ഖത്തറിലും ദുബായിലും അധിക റൂമുകള്‍ ഉണ്ടെങ്കിലും ഒക്കുപന്‍സി റേറ്റ് സന്തുലിതമാണ്. തുര്‍ക്കിയിലും ഈജിപ്റ്റിലും ചില പ്രശ്‌നങ്ങളുണ്ട്. എങ്കിലും ഞങ്ങളോട് മത്സരിക്കുന്ന മറ്റുള്ളവരെ വെച്ച് നോക്കുമ്പോള്‍ കമ്പനി നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എണ്ണ വില ഇടിഞ്ഞതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സൗദി അറേബ്യയിലാണ് മോശം ഫലമുണ്ടായത്. എന്നാല്‍ ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ സൗദിയുടെ സാമ്പത്തികസ്ഥിതിയില്‍ മാറ്റമുണ്ടെന്നും വില്ലിസ്.

2019 ഓടെ 14 പുതിയ ഹോട്ടലുകള്‍ ആരംഭിക്കുമെന്ന് കമ്പനി പദ്ധതിയിട്ടതിന്റെ ഭാഗമായി യുഎഇ മാര്‍ക്കറ്റില്‍ മികച്ച മുന്നേറ്റമാണുണ്ടായത്. ഈ വര്‍ഷം പകുതിയോടെ റെഡിസ്സണ്‍ ബ്ലു വാട്ടര്‍ഫ്രണ്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. 150 റൂമുകളുമായി അജ്മാനില്‍ നിര്‍മിക്കുന്ന റെഡിസ്സണ്‍ ബ്ലു ജൂലൈയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഗള്‍ഫ് രാജ്യങ്ങളിലായി 60 ഹോട്ടലുകളാണ് നിര്‍മാണത്തിലിരിക്കുന്നത്. അടുത്ത 36 മാസങ്ങള്‍ക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള പദ്ധതിയിലാണ് ഗ്രൂപ്പ്. അടുത്ത മൂന്നോ നാലോ വര്‍ഷം കൊണ്ട് ഗള്‍ഫ് രാജ്യങ്ങളിലേയും മിഡില്‍ ഈസ്റ്റ് ആന്‍ഡ് അറേബ്യന്‍ മേഖലയിലേയും ഹോട്ടലുകളുടെ എണ്ണം 100 ആക്കി ഉയര്‍ത്താനാണ് കമ്പനിയുടെ ലക്ഷ്യം.

Comments

comments

Categories: World