പിണറായിയെ കാത്തിരിക്കുന്നത് ധൃതരാഷ്ട്രരുടെ ഗതി: ഒ രാജഗോപല്‍

പിണറായിയെ കാത്തിരിക്കുന്നത് ധൃതരാഷ്ട്രരുടെ ഗതി: ഒ രാജഗോപല്‍

തിരുവനന്തപുരം: അന്ധമായ പുത്രസ്‌നേഹത്താല്‍ അധര്‍മ്മത്തിനു കൂട്ടുനിന്ന ധൃതരാഷ്ട്രരുടെ ഗതിയാണു പിണറായി വിജയനെ കാത്തിരിക്കുന്നതെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. ലോകനാഥ് ബെഹ്‌റ എഴുതിക്കൊടുക്കുന്നതു മാത്രം വായിക്കുന്ന മുഖ്യമന്ത്രിയായി പിണറായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ബിജെപി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹിജ അടക്കമുള്ള അമ്മമാരുടെ കണ്ണീരിനു ഫലമുണ്ടാകും. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്ന കാര്യം ഉറപ്പില്ല. പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ മഹിജയ്ക്കു നേരിട്ടതു കൗരവ സഭയില്‍ പാഞ്ചാലിക്കുണ്ടായ അനുഭവത്തിനു സമാനമാണെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Politics

Related Articles