സ്റ്റീല്‍ വ്യവസായത്തിന് ഏകീകൃത വൈദ്യുതി നിരക്ക് വേണം: അരുണ ശര്‍മ്മ

സ്റ്റീല്‍ വ്യവസായത്തിന്  ഏകീകൃത വൈദ്യുതി നിരക്ക് വേണം: അരുണ ശര്‍മ്മ

വൈദ്യുതി നിരക്ക് ആശങ്കയുണ്ടാക്കുന്നു

ന്യൂഡെല്‍ഹി: സ്റ്റീല്‍ വ്യവസായത്തിന് രാജ്യത്തുടനീളം ഒരേ വൈദ്യുതി നിരക്ക് ഏര്‍പ്പെടുത്തണമെന്ന് സ്റ്റീല്‍ സെക്രട്ടറി അരുണ ശര്‍മ്മ ആവശ്യപ്പെട്ടു. സ്റ്റീല്‍ വ്യവസായ മേഖലയ്ക്ക് നിരക്ക് ഇളവുള്ള വൈദ്യുതി ലഭ്യമാക്കുന്നതിനുവേണ്ടി ഛത്തീസ്ഗഡ് സര്‍ക്കാരുമായി മന്ത്രാലയം ചര്‍ച്ച നടത്തുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.

വൈദ്യുതി നിരക്കിനെക്കുറിച്ച് ഗുരുതരമായ ആശങ്കയുണ്ടായിട്ടുണ്ട്. മാര്‍ച്ച് വരെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ സ്റ്റീല്‍ വ്യവസായത്തിന് ഇളവ് നല്‍കിയിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തിലും ഈ ആനുകൂല്യം ലഭിക്കുന്നതിനുള്ള ശ്രമത്തിലാണ്- അരുണ പറഞ്ഞു. സെക്കണ്ടറി സ്റ്റീല്‍ പ്രൊഡ്യൂസേഴ്‌സിന്റെ ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

വൈദ്യുതി നിരക്കുകളിലെ വ്യത്യാസം പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. അതിനാല്‍ രാജ്യത്തുടനീളമുള്ള സ്റ്റീല്‍ വ്യവസായത്തിന് ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തണം. ഉയര്‍ന്ന വൈദ്യുതി നിരക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അത് സ്റ്റീല്‍ വ്യവസായത്തില്‍ സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ചും സമ്മേളനത്തില്‍ സംസാരിക്കവെ സ്റ്റീല്‍ മന്ത്രി ബിരേന്ദ്ര സിംഗ് വിശദീകരിച്ചു.

Comments

comments

Categories: Business & Economy