ക്രേറ്റയുടെ പുതിയ എക്‌സിക്യൂട്ടീവ് വേരിയന്റ് ഇ പ്ലസ് വിപണിയില്‍

ക്രേറ്റയുടെ പുതിയ എക്‌സിക്യൂട്ടീവ് വേരിയന്റ് ഇ പ്ലസ് വിപണിയില്‍

9.99 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില

ന്യൂ ഡെല്‍ഹി : ക്രേറ്റ എസ്‌യുവിയുടെ രണ്ട് പുതിയ വേരിയന്റുകള്‍ ഹ്യുണ്ടായ് മോട്ടോര്‍ പുറത്തിറക്കി.

1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ എക്‌സിക്യൂട്ടീവ് വേരിയന്റ് ഇ പ്ലസും 1.6 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളില്‍ എസ്എക്‌സ് പ്ലസ് ഡുവല്‍ ടോണുമാണ് അവതരിപ്പിച്ചത്. 2017 ഹ്യുണ്ടായ് ക്രേറ്റ ഇ പ്ലസ് വേരിയന്റിന്റെ പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ക്ക് 9.99 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില.

പിയാനോ ബ്ലാക്ക് ഫിനിഷ് റൂഫ് ടോപ്പ് ആന്‍ഡ് സ്‌പോര്‍ട്ടി ബ്ലാക്ക് സ്‌പോയ്‌ലറാണ് 2017 ഹ്യുണ്ടായ് ക്രേറ്റ എസ്എക്‌സ് പ്ലസിന്റെ ഡുവല്‍ടോണ്‍. വൈറ്റ് ആന്‍ഡ് ബ്ലാക്ക്, റെഡ് ആന്‍ഡ് ബ്ലാക്ക് ബോഡി കളര്‍ കോമ്പിനേഷനുകളില്‍ ഡുവല്‍ ടോണ്‍ എക്‌സ്റ്റീരിയര്‍ ലഭിക്കും.

സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയോടുകൂടിയ 7-ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, മിറര്‍ ലിങ്ക് എന്നിവ സപ്പോര്‍ട്ട് ചെയ്യും.

2015 ജൂലൈയില്‍ ഇന്ത്യയില്‍ ആദ്യം അവതരിപ്പിച്ച ഹ്യുണ്ടായ് ക്രേറ്റ വലിയ വിജയമായിരുന്നു. 2016 ഏപ്രില്‍ മുതല്‍ 2017 ഫെബ്രുവരി വരെ 86,898 ക്രേറ്റ എസ്‌യുവിയാണ് വിറ്റുപോയത്.

Comments

comments

Categories: Auto