വെബ് ചാനലുമായി കേന്ദ്ര സര്‍ക്കാര്‍

വെബ് ചാനലുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: ആഗോള സംഭവങ്ങളിലെ ഇന്ത്യയുടെ നിലപാടുകള്‍ വ്യക്തമാക്കുന്നതിനായി 75 കോടി മുതല്‍മുടക്കില്‍ ഒരു പുതിയ വെബ് ചാനല്‍ തുടങ്ങുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ആപ്പുകള്‍, യുട്യൂബ് വരിക്കാര്‍, വെബ്‌സൈറ്റ് എന്നിവ ഉള്‍പ്പടെയായിരിക്കും വെബ്ചാനല്‍ അവതരിപ്പിക്കുക. വിദേശമാധ്യമങ്ങളില്‍ വരുന്ന കഠിനമായ ‘ഇന്ത്യാവിരുദ്ധ’ ഉള്ളടക്കങ്ങളെ പ്രതിരോധിക്കുന്നതിനാണ് വെബ്ചാനലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. പ്രസാര്‍ ഭാരതി ചെയര്‍മാന്‍ എ സൂര്യപ്രകാശാണ് വെബ്ചാനലിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

പദ്ധതിക്കായി പ്രസാര്‍ ഭാരതി ബോര്‍ഡ് ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്. നിരവധി രാജ്യങ്ങള്‍ അവരുടെ ഔദ്യോഗിക പിന്തുണയുള്ള അന്താരാഷ്ട്ര വാര്‍ത്താ മാധ്യമങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ, അമേരിക്കയിലെ വോയ്‌സ് ഓഫ് അമേരിക്ക, ബ്രിട്ടീഷ് സര്‍ക്കാരിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ബിബിസി തുടങ്ങിയവയെല്ലാമാണ് ഇതില്‍ പ്രമുഖം.

അതേസമയം ഇന്ത്യ ആരംഭിക്കാന്‍ പോകുന്ന ആഗോള വാര്‍ത്താ മാധ്യമത്തിന് എഡിറ്റോറിയല്‍ സ്വാതന്ത്ര്യം ഉണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ 2013ലെ കമ്പനീസ് ആക്റ്റ് പ്രകാരമായിരിക്കും വെബ് ചാനല്‍ നിലവില്‍ വരിക. സാമ്പത്തിക സ്വയം ഭരണവും ആഗോള മത്സരക്ഷമതയും ചാനലിനുണ്ടാകും.

Comments

comments

Categories: Top Stories