റിലയന്‍സ് ജിയോ വിപണിയില്‍ ഇളക്കിമറിക്കല്‍ തുടരും: ജെഫറീസ്

റിലയന്‍സ് ജിയോ വിപണിയില്‍ ഇളക്കിമറിക്കല്‍ തുടരും: ജെഫറീസ്

ന്യൂഡെല്‍ഹി: ടെലികോം രംഗത്ത് ജിയോ വീണ്ടും ഇളക്കി മറിക്കല്‍ തുടരുമെന്ന് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് സംരംഭമായ ജെഫറീസിന്റെ വിലയിരുത്തല്‍. ഏപ്രില്‍ ഒന്നു മുതല്‍ നിരക്കിളവുകള്‍ സ്വന്തമാക്കുന്നതിന് മാര്‍ച്ച് 31ന് മുന്‍പ് പ്രൈം അംഗത്വം നേടണമെന്ന് ജിയോ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 170 ദിവസത്തിനുള്ളില്‍ ജിയോ സ്വന്തമാക്കിയ 120 മില്യണ്‍ വരിക്കാരില്‍ 72 മില്യണ്‍ വരിക്കാര്‍ മത്രമാണ് പ്രൈം അംഗത്വം നേടിയതെന്ന് ജിയോ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.

തുടര്‍ന്ന് പ്രൈം അംഗമാകാന്‍ 15 ദിവസം കൂടി സമയമനുവദിക്കുന്നതായും ജിയോ പ്രഖ്യാപിച്ചു.
നിലവില്‍ പ്രൈം അംഗമായിട്ടുള്ള വരിക്കാരുടെ പ്രതീക്ഷകള്‍ വളരേ ഉയര്‍ന്നതാണെന്നും ഇത് സര്‍വീസ് ക്രമീകരിക്കുന്നതിനും വെല്ലുവിളികള്‍ തരണം ചെയ്യുന്നതിലും ജിയോയ്ക്ക് ആത്മവിശ്വാസം പകരുമെന്നും ജെഫറീസ് ചൂണ്ടിക്കാട്ടി. 50 ശതമാനം വിപണി വിഹിതം സ്വന്തമാക്കുന്നതിനുള്ള ജിയോയുടെ തീവ്ര ശ്രമങ്ങള്‍ വിപണിയില്‍ പുതുക്കി പണിയലുകള്‍ക്ക് കാരണമായേക്കുമെന്നും ജെഫറീസ് വ്യക്തമാക്കി.

Comments

comments

Categories: Business & Economy