വിഷവാതക പ്രയോഗത്തില്‍ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു

വിഷവാതക പ്രയോഗത്തില്‍ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു

ഡമാസ്‌ക്കസ്: സിറിയയില്‍ ചൊവ്വാഴ്ച ഇഡ്‌ലിബ് പ്രവിശ്യയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യം വിമതരെ വധിക്കാന്‍ നടത്തിയ രാസായുധപ്രയോഗത്തില്‍ മരിച്ചവരുടെ എണ്ണം നൂറു കവിഞ്ഞു. പരിക്കേറ്റവര്‍ നാനൂറിലേറെയാണ്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്.

വിമത സ്വാധീന മേഖലയാണ് ഇഡ്‌ലിബ്. ഇവിടെ അസദിന്റെ സൈന്യം വിമാനത്തിലെത്തി രാസവാതകം വര്‍ഷിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നു ജനങ്ങള്‍ക്കു ശ്വാസ തടസവും പലതരം അസ്വസ്ഥകളും അനുഭവപ്പെട്ടു. ചിലര്‍ തല്‍ക്ഷണം വീണ് മരിച്ചു. പരിക്കേറ്റവരെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്.

Comments

comments

Categories: Top Stories, World